ലണ്ടൻ: ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലന സെഷനുകൾ ആരംഭിക്കാനുള്ള ഡർഹാം യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ ഉയരുന്നത് വലിയ വിമർശനം. വിദ്യാർത്ഥികൾ ചൂഷണത്തിൽ നിന്ന് രക്ഷപെടുത്താനാണ് ഇത്തരമൊരു പദ്ധതി നടത്തുന്നതെന്നാണ് സർവകലാശാല അധികൃതരുടെ വാദം. ലൈംഗിക തൊഴിലിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നില്ല, എന്നാൽ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു- സർവകലാശാല വക്താവ് പറഞ്ഞു.
ദുർബലരായ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും , പരിശീലന സെഷൻ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും സർവകലാശാല അധികൃതർ പറഞ്ഞു. ചില വിദ്യാർത്ഥികളിൽ നിന്നുള്ള” അഭ്യർത്ഥനകളെ തുടർന്നാണ് പദ്ധതി ആരംഭിച്ചതെന്നും സർവകലാശാല അറിയിക്കുന്നു. എന്നാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്ഥാപനം പിന്തുണ നൽകണമെന്നും, ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സർക്കാർ കഴിഞ്ഞ വർഷം 85 മില്യൺ പൗണ്ട് അധികമായി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി മിഷേൽ ഡൊണലൻ പറഞ്ഞു .
ഇത്തരം കാര്യങ്ങൾ വിദ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കാനാകില്ലെന്നും , ഏതൊരു സർവകലാശാലയും സ്ത്രീകളെ ചൂഷണം ചെയ്യുന്ന അപകടകരമായ ഒരു കാര്യത്തെ പിന്തുണയ്‌ക്കുന്നത് ആശങ്കാജനകമാണെന്നും മിഷേൽ ഡൊണലൻ പറഞ്ഞു. സർവകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥീ യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.