KERALANEWS

ഡിവൈഎഫ്‌ഐ – ആര്‍എസ്എസ് സംഘർഷം; ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; തര്‍ക്കം ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണത്തെ ചൊല്ലി

ആലപ്പുഴ പള്ളിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള തർക്കമാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. തർക്കത്തിൽ പള്ളിപ്പാട് സ്വദേശി എം. ഗിരീഷിനു വെട്ടേൽക്കുകയും മറ്റു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പള്ളിപ്പാട് ശക്തമായ മഴയെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. വിവിധ രാഷ്ട്രീയപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഇവിടെ ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. പരുക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close