KERALANEWSTrending

ദുരിതകാലത്ത് തുണയായി ഡിവൈഎഫ്ഐ – യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ

കോട്ടയം: ഇടത് യുവജനസംഘടനാ പ്രവർത്തകരുടെ കരുതലും സഹജീവി സ്നേഹവുമാണ് കോവിഡ് കാലത്ത് കേരളത്തിൽ ചർച്ചയാകുന്നത്. ഭക്ഷണപ്പൊതി മുതൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ വരെ നടത്താൻ ഡിവൈഎഫ്ഐയും എഐവൈഎഫും യൂത്ത് ഫ്രണ്ട് എമ്മും സജീവമായി രം​ഗത്തുണ്ട്. ഇപ്പോഴിതാ, കോവിഡ് ബാധിച്ച് അവശ നിലയിലായ വയോധികയെ കിലോമീറ്ററുകളോളം എടുത്താണ് ഡിവൈഎഫ്ഐ – യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചത്. മൂന്നിലവ് തലയ്ക്കവയൽ മുത്തനാട് വീട്ടിലെ മേരിക്കുട്ടി ജോർജിനെ (75)ആണ് കിലോമീറ്ററുകളോളം എടുത്ത് പ്രവർത്തകർ ആശുപത്രിയിലേക്കു മാറ്റിയത്.

ഒരാഴ്ച മുമ്പാണ് മേരിക്കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. വാർധക്യസഹജമായ രോഗങ്ങളുള്ളതിനാൽ മേരിക്കുട്ടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡി.വൈ.എഫ്.ഐ.യുടെ ഹെൽപ്ഡെസ്‌കിൽ വിവരം അറിയിച്ചു. തുടർന്ന് പ്രവർത്തകരെത്തി സുരക്ഷാകവചം ധരിപ്പിച്ച് രണ്ടു കിലോമീറ്ററോളം എടുത്തുകൊണ്ടുപോയി റോഡിലുള്ള ആംബുലൻസിൽ എത്തിച്ചെങ്കിലും മേരിക്കുട്ടി മരിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ മേരിക്കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ എം.ആർ.സതീഷ്, ഫിനഹാസ് ഡേവിഡ്, റിൻസ് ബേബി, ജസ്റ്റിൻ ജോസ്, ഡാരീസ് സെബാസ്റ്റ്യൻ, യൂത്ത് ഫ്രണ്ട് എം. പ്രവർത്തകനായ ബിജു മഴുവൻചേരിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ആശുപത്രിയിലേക്കുമാറ്റിയത്.

ദുരിതകാലത്ത് രോഗികൾക്ക് കരുതലുമായി ഇവർ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close