NEWSWORLD

തായ്‌വാനിൽ 6.5 തീവ്രതയിൽ ഭൂചലനം; ആളപായമില്ല

തായ്‌വാൻ: വടക്കുകിഴക്കൻ തായ്‌വാനിൽ ഭൂചലനം. തായ്‌പേയിൽ കെട്ടിടങ്ങൾ കുലുങ്ങി, പക്ഷേ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. പരിശോധനകൾക്കായി തായ്‌പേയ് മെട്രോ കുറച്ചുനേരം അടച്ചിരുന്നുവെങ്കിലും ഉടൻ തന്നെ വീണ്ടും തുറന്നു. ഗ്രിഡ് സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ നടത്തുന്ന വൈദ്യുതി ഓപ്പറേറ്റർ പറഞ്ഞു, അതേസമയം റെയിൽവേ ഭരണകൂടം ട്രാക്ക് പരിശോധന നടത്തുകയാണെന്ന് പറഞ്ഞു.

യിലാൻ ആണ് പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് തായ്പേയ് മെട്രോ സിറ്റി താത്കാലികമായി അടച്ചിരുന്നു. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close