Breaking NewsNEWSTop NewsWORLD

ഇറാനിൽ ഭൂചലനം; ​ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം

ദുബൈ: ഇറാനിൽ ഭൂചലനം. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ ഖാമിർ പ്രദേശത്താണ് ഇന്ന് പുലർച്ചെ പ്രാദേശിക സമയം 1.32ന് ഭൂചലനം അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനത്തിൻറെ പ്രകമ്പനം യു.എ.ഇ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിലുമുണ്ടായി. ബന്ദറെ ഖാമിറിൽ നിന്ന്​ 36 കിലോമീറ്റർ അകലെയാണ്​ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ഇതിൻറെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എൻ.സി.എം) ഉദ്ദരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട്​ ചെയ്​തു. ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്​മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായതായി അനുഭവസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

യു.എ.ഇയിൽ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എൻ.സി.എം വ്യക്​തമാക്കി. സൗദി അറേബ്യ, ഒമാൻ, ബഹ്​റൈൻ, ഖത്തർ, പാകിസ്താൻ, അഫ്​ഗാനിസ്താൻ എന്നിവിടങ്ങളിൽ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close