KERALANEWSTrending

3,500 രൂപ വീതം പിഴ; കണ്ണൂരിലെ ഇ ബുൾജെറ്റ് വ്ലോ​ഗർമാർക്ക് നിബന്ധനകളോടെ ജാമ്യം; പഴയ വീഡിയോകളിലെ നിയമലംഘനങ്ങൾ പരിശോധിക്കും

കണ്ണൂർ: ട്രാഫിക് നിയമലംഘനങ്ങളുടെയും ആർടി ഓഫീസിലെ അതിക്രമങ്ങൾക്കും അറസ്റ്റിലായ കണ്ണൂരിലെ ഇ ബുൾജെറ്റ് വ്ലോ​ഗർമാർക്ക് ജാമ്യം. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 3,500രൂപ വീതം പിഴ അടയ്ക്കണമെന്ന വ്യവസ്ഥയിലാണ് എബിൻ,ലിബിൻ എന്നിവർക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ എല്ലാ ആഴ്ചയും ഹാജരാകണമെന്നും കോടതി ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കി.

അതേസമയം, ഇവർ രൂപമാറ്റം വരുത്തി നിരത്തിലിറക്കിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി.

അതേസമയം, ഇ ബുൾ ജെറ്റ് യൂട്യൂബർമാർക്കെതിരെ കൂടുതൽ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറൺ മുഴക്കി വണ്ടി ഓടിച്ചതിൽ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പഴയ വീഡിയോകളിലെ നിയമലംഘനങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമുതൽ നശിപ്പിച്ചതിനും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിന് കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരുടെ പതിനേഴ് കൂട്ടാളികൾക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close