
ന്യൂഡെൽഹി. സാമ്പത്തിക തട്ടിപ്പു കേസിൽ നടി ലീനമരിയപോൾ അറസ്റ്റിൽ. ഡൽഹി പൊലീസ് ആണ് മക്കോക്ക നിയമപ്രകാരം അറസ്റ്റ് നടത്തിയത്. 200കോടിരൂപ തട്ടിയെടുത്തു എന്ന സാമ്പത്തികകുറ്റകൃത്യക്കേസിൽ മറ്റു ചിലർക്കൊപ്പം പങ്കാളിയാണെന്ന കേസിലാണ് അറസ്റ്റ്.
സുഹൃത്ത് സുകാഷ് ചന്ദ്രശേഖരനും തട്ടിപ്പിൽ പങ്കാളിയാണ്. കേരളത്തിൽ അധോലോക കുറ്റവാളി രവിപൂജാര അടക്കം പങ്കെടുത്ത ബ്യൂട്ടി പാർലർ വെടിവയ്പു കേസിൽ ലീന മരിയ പോളിനെ അടുത്തിടെ ചോദ്യം ചെയ്തിരുന്നു.