KERALANEWSTrending

ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല; ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ കിട്ടികൊണ്ടിരിക്കുകയാണ്; ഈശോ എന്ന പേരിൽ സിനിമ ഇറക്കാമെന്ന് നാദിർഷ വിചാരിക്കേണ്ടെന്ന് പി സി ജോർജ്

ഈശോ എന്ന പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്ന് പി സി ജോർജ്. ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും, പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്.

ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധ ബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഇവിടെയുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.മലയാള ചലച്ചിത്രങ്ങളിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്കവരും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ കിട്ടികൊണ്ടിരിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് വലിയ സാംസ്‌കാരിക മൂല്യങ്ങൾക്ക് വില കൽപിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളമെന്നും, ഇത് അനീതിയാണെന്നും പിസി ജോർജ് പറയുന്നു.നാദിർഷായെയും കൂട്ടരെയും ഞാൻ വിടില്ല. ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല, അതിപ്പോൾ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എംഎൽഎ അല്ലാത്തതിനാൽ ഇപ്പോൾ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ അദ്ദേഹം പറഞ്ഞു.

അതേസമയം ദിലീഷും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുകയാണ്. ഒരു ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുക. ഇതോടെ ചിത്രീകരണം പൂർത്തിയാവും. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീഷ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഉർവശിയാണ് ചിത്രത്തിലെ നായിക.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, സലിംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദിഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, നന്ദു പൊതുവാൾ, അർജുൻ , അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമ ജി. നായർ, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സജീവ് പഴൂർ തിരക്കഥ എഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്നു. ഛായാഗ്രഹണം അനിൽനായർ. നാദിർഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികൾ എഴുതുന്നത് ബി.കെ ഹരിനാരായണനാണ്. എഡിറ്റർ സാജൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close