KERALANEWS

നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥനെ ആക്രമിച്ച സംഭവം; എട്ട് സിഐടിയു തൊഴിലാളികൾ റിമാൻഡിൽ

തൃശ്ശൂർ: നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചതായി പരാതി നൽകിയ സംഭവത്തിൽ എട്ട് സിഐടിയു തൊഴിലാളികളെ പോലീസ് റിമാൻഡ് ചെയ്തു . തൃശ്ശൂർ മണലിത്തറ സ്വദേശി പ്രകാശനാണ് മർദ്ദനമേറ്റത്. സ്വന്തമായി ലോഡ് ഇറക്കുന്നതിനിടെയായിരുന്നു സിഐടിയു പ്രവർത്തകർ പ്രകാശനെ ആക്രമിച്ചത്. സംഘടിച്ചെത്തിയ സിഐടിയു പ്രവർത്തകർ നോക്ക് കൂലി ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു

മലാക്ക സിഐടിയു ചുമട്ടുതൊഴിലാളി യൂണിയനിലുള്ള വലിയപമ്പിൽ ജയകുമാർ (35), മണലിത്തറ കല്ലിയേൽ ജോർജ് (57), ഊരോക്കാട് ഉല്ലാട്ടുകുഴിയിൽ തമ്പി (55), ചേനംകുഴിയിൽ വിഷ്ണു (26), ചേന്നംകുഴിയിൽ രാജീവൻ (34), മുള്ളത്ത് സുകുമാരൻ, (47), പണ്ടാരത്തിൽ രാധാകൃഷ്ണൻ (39), മുല്ലഴിപ്പാറ രാജേഷ് (38) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്ന തൃശ്ശൂർ മണലിത്തറ സ്വദേശി പ്രകാശന് മർദ്ദനമേറ്റത്. നിർമ്മാണത്തിലിരിക്കുന്ന പ്രകാശന്റെ പുതിയ വീടിനായി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയായിരുന്നു സംഭവം. ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുവാനായി പ്രകാശൻ ചുമട്ടു തൊഴിലാളികളെ വിളിച്ചെങ്കിലും വരാൻ സമ്മതമല്ലെന്നും സ്വന്തമായി ലോഡ് ഇറക്കണമെന്നുമായിരുന്നു സിഐടിയു പ്രവർത്തകർ പറഞ്ഞത്. തുടർന്ന് പ്രകാശനും ലോറി ഡ്രൈവറും പ്രകാശന്റെ ഭാര്യാ സഹോദരനും കൂടി ലോഡ് ഇറക്കുന്നതിനിടെ സംഘടിച്ചെത്തിയ സിഐടിയു പ്രവർത്തകർ നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നു.

നോക്ക് കൂലി കൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പ്രവർത്തകർ പ്രകാശനെ മർദ്ദിച്ചു. ലോറി ഡ്രൈവർക്കും പ്രകാശന്റെ ഭാര്യയുടെ സഹോദരനും മർദ്ദനമേറ്റു. ആക്രമണത്തിൽ പ്രകാശന്റെ ഇടത് കൈ ഒടിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച പ്രകാശന്റെ ഭാര്യയെയും പ്രവർത്തകർ വെറുതെവിട്ടില്ല. പ്രസീതയുടെ കൈയിലുണ്ടായിരുന്ന 35,000 രൂപ സിഐടിയു പ്രവർത്തകർ തട്ടിയെടുത്തു. അതേസമയം സിഐടിയു തൊഴിലാളികളെ മർദ്ദിച്ചുവെന്ന പരാതിയിൽ പ്രകാശനെയും കുടുംബത്തേയും പ്രതി ചേർത്ത് പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close