KERALANEWSTop News

എട്ട് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗർഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്പിൽ സനലിന്റെ ഭാര്യ ഗീതു(30) ആണ് മരിച്ചത്. ഗീതുവിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്.

ഇവിടെ വെച്ച് ഗർഭസ്ഥ ശിശുവിനെ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗർഭസ്ഥ ശിശുവിന് വളർച്ചാക്കുറവുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നുള്ള മനോവിഷമത്തിലായിരുന്നു ഗീതു എന്ന് ബന്ധുക്കൾ പറയുന്നു. ഗീതു എഴുതിയത് എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ പാവങ്ങളെന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവർക്ക് എട്ട് വയസുള്ള മകളുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close