NEWSSocial MediaTrending

യാചിക്കാൻ എനിക്ക് മനസില്ല, പത്തു രൂപക്ക് ഒരു നീല പേന വാങ്ങു; തെരുവിൽ പേന വിൽക്കുന്ന വൃദ്ധയായ അമ്മ സൈബർ ലോകത്ത് വൈറലാകുന്നു

സമൂഹ മാധ്യങ്ങൾ എപ്പോഴും അതിജീവനത്തിനായി പൊരുതുന്നവരെ ആദരവോടെയാണ് കാണുന്നത്. പ്രായാധിക്യം തളർത്തിയാലും തെരുവിൽ യാചിക്കാതെ തൊഴിലെടുത്ത് ജീവിക്കുന്നവരും ശാരീരിക വെല്ലുവിളി നേരിടുന്നവർ തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാൻ നടത്തുന്ന പ്രവർത്തനങ്ങളും സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും താരങ്ങളായിട്ടുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ പ്രായമായൊരു അമ്മയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ഒരു വൃദ്ധയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ നിന്നുള്ളതാണ് ദൃശ്യം. രത്തന്‍ എന്ന് പേരുള്ള പ്രായമായ ഒരു അമ്മ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പേനകള്‍ വച്ചുകൊണ്ട് അവ വില്‍ക്കുകയാണ്. കൗതകമായത് അവര്‍ ആ കാര്‍ഡ് ബോര്‍ഡ് എഴുതിയിരിക്കുന്ന വാചകമാണ്.’എനിക്ക് യാചിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ദയവായി ഒരു നീലനിറത്തിലുള്ള പേന വാങ്ങൂ, നന്ദി, അനുഗ്രഹങ്ങള്‍’ എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.

രത്തന്റെയും അവരുടെ പേനകളടങ്ങിയ പെട്ടിയുടെയും ചിത്രം ട്വിറ്ററില്‍ എംപി വിജയ സായി റെഡ്ഡിയാണ് പങ്കുവെച്ചത്. ‘പൂനെയില്‍ നിന്നുള്ള രത്തന്‍ എന്ന അമ്മ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നത് ഒഴിവാക്കുകയും പേനകള്‍ വില്‍ക്കുന്നതിലൂടെ അഭിമാനത്തോടെ കഠിനാധ്വാനം ചെയ്ത് അന്നന്നേയ്ക്കുള്ള പണം സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായ ജീവിതത്തിനുള്ള അവരുടെ സമര്‍പ്പണം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close