INDIANEWSTop News

വാ​ങ്ങു​ന്ന​യാ​ളി​ൻറെ​യോ പ​ണം മു​ട​ക്കു​ന്ന​യാ​ളി​ൻറെയോ പേ​ര്​ ബോ​ണ്ടി​ലു​ണ്ടാ​കി​ല്ല; 2019-20 വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്​ ബോ​ണ്ടി​ലൂ​ടെ ല​ഭി​ച്ച ആ​കെ തു​ക​യി​ൽ 76 ശ​ത​മാ​ന​വും എ​ത്തി​യ​ത്​ ബി​ജെപി​യു​ടെ ഖ​ജ​നാ​വി​ൽ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ ബോ​ണ്ടി​ൽ വീ​ണ്ടും ലോ​ട്ട​റി​യ​ടി​ച്ച്​ ബി.​ജെ.​പി. 2019-20 വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്​ ബോ​ണ്ടി​ലൂ​ടെ ല​ഭി​ച്ച ആ​കെ തു​ക​യി​ൽ 76 ശ​ത​മാ​ന​വും എ​ത്തി​യ​ത്​ ബി.​ജെ.​പി​യു​ടെ ഖ​ജ​നാ​വി​ൽ. 2018-19 വ​ർ​ഷം ല​ഭി​ച്ച​ത്​ 1450 കോ​ടി രൂ​പ​യാ​ണെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​ത്​ 2555 കോ​ടി​യാ​യി​ വ​ർ​ധി​ച്ചു.

മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 75 ശ​ത​മാ​നം​ വ​ർ​ധ​ന. ബോ​ണ്ട്​ വി​ൽ​പ​ന​യി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ ല​ഭി​ച്ച​താ​ക​​ട്ടെ 3355 കോ​ടി​യും. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം കോ​ൺ​ഗ്ര​സി​ന്​ ല​ഭി​ച്ച തു​ക​യി​ൽ 17 ശ​ത​മാ​ന​ത്തിൻറെ ഇ​ടി​വു​ണ്ടാ​യി. 2019-20ൽ 318 ​കോ​ടി​യും 2018-19ൽ 383 ​കോ​ടി​യു​മാ​ണ്​ ല​ഭി​ച്ച​ത്.തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്​ 100.46 കോ​ടി, എ​ൻ.​സി.​പി- 29.25 കോ​ടി, ശി​വ​സേ​ന -41 കോ​ടി, ഡി.​എം.​കെ -45 കോ​ടി, ആ​ർ.​ജെ.​ഡി -2.5 കോ​ടി, ആ​പ്​ -18 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ പാ​ർ​ട്ടി​ക​ൾ​ക്ക്​ ല​ഭി​ച്ച​ത്. രാ​ജ്യ​ത്തെ ഏ​ഴ്​ ദേ​ശീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം ബോ​ണ്ട്​ വ​ഴി ല​ഭി​ച്ച ആ​കെ തു​ക 3749.37 കോ​ടി​യാ​ണ്. 2018-19 കാ​ല​യ​ള​വി​ൽ ബോ​ണ്ട്​ വാ​ങ്ങി​യ​വ​രി​ൽ 67 ശ​ത​മാ​ന​വും അ​ജ്​​ഞാ​ത വ്യ​ക്​​തി​ക​ളാ​ണെ​ന്ന്​ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക്​ റി​ഫോം​സ്​ പ​റ​യു​ന്നു.

രാ​ഷ്​​ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്ക്​ ര​ഹ​സ്യ​മാ​യി സം​ഭാ​വ​ന ന​ൽ​കാ​വു​ന്ന സം​വി​ധാ​നം. മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി 2017ലെ ​ബ​ജ​റ്റി​ലാ​ണ്​ ഇ​ത്​ പ്ര​ഖ്യാ​പി​ച്ച​ത്. എ​സ്.​ബി.​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ൾ വ​ഴി മാ​ത്ര​മാ​ണ്​ വി​ൽ​പ​ന. വാ​ങ്ങു​ന്ന​യാ​ളി​ൻറെ​യോ പ​ണം മു​ട​ക്കു​ന്ന​യാ​ളി​ൻറെയോ പേ​ര്​ ബോ​ണ്ടി​ലു​ണ്ടാ​കി​ല്ല.ഏ​ത്​ രാ​ഷ്​​ട്രീ​യ​പ്പാ​ർ​ട്ടി​യു​ടെ പേ​രി​ലാ​ണോ വാ​ങ്ങു​ന്ന​ത്​ അ​വ​ർ​ക്ക്​ 15 ദി​വ​സ​ത്തി​ന​കം അ​ത്​ പ​ണ​മാ​ക്കാം. നേ​ര​​ത്തേ, 20,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന തു​ക​യും ന​ൽ​കി​യ​വ​രു​ടെ പേ​രും രാ​ഷ്​​ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു. ബോ​ണ്ട്​ സം​വി​ധാ​ന​ത്തി​ൽ അ​ത്​ വേ​ണ്ട. ഉ​യ​ർ​ന്ന തു​ക സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ ആ​രെ​ന്ന​റി​യാ​നു​ള്ള വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശ​മാ​ണ്​ ബോ​ണ്ട്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ല്ലാ​താ​യ​തെ​ന്നാ​ണ്​ പ​ദ്ധ​തി​ക്കെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close