animalNEWSVIDEOS

താൻ വളർന്ന് വലുതായി; വിനോദസഞ്ചാരികളെ പേടിപ്പിക്കാൻ ശ്രമിക്കുന്ന കാട്ടാനക്കുട്ടി; രസകരമായ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു

കുട്ടികളായിരിക്കുന്ന കാലങ്ങളിൽ നാം വളർന്ന് വലുതായി എന്ന തോന്നൽ എല്ലാവരിലും ഉണ്ടാവാറുണ്ട്. വളർന്ന വലുതായ ഒരാളെ പോലെ നാം ചില സമയങ്ങളിൽ പ്രതികരിക്കും. പേടിപ്പിക്കും, ഭീഷണിപ്പെടുത്തും, ഉറക്കെ ശബ്ദമുണ്ടാക്കും, ഇടിക്കും എന്ന മട്ടിൽ മുഷ്ഠി ചുരുട്ടും, ചാടി തൊഴിക്കാൻ ശ്രമിക്കും. അങ്ങനെ വലുതായി എന്ന് മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കാനും സ്വയം ബോധ്യപ്പെടുത്താനും പല വഴികളും കുട്ടികൾ പരീക്ഷിക്കാറുണ്ട്. എന്നാൽ അതിനു സാധിക്കാതെ വരുമ്പോൾ ഒന്നും അറിയാത്ത പോലെ പതിയെ പിന്മാറുകയും ചെയ്യും. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ഇതിന് മാറ്റമില്ലെന്ന് തോന്നുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കാട്ടിലൂടെ യാത്ര ചെയ്യുന്ന ഒരുകൂട്ടം വിനോദസഞ്ചാരികളെ തന്റെ കൂട്ടത്തിൽ നിന്നും വഴിമാറി ഒരു ആനക്കുട്ടി ഒറ്റക്ക് വിരട്ടാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഉയർന്ന് ചാടിയും ഉറക്കെ ശബ്ദമുണ്ടാക്കിയും മുന്നോട്ട് ഓടിയടുത്തുമെല്ലാം ആനക്കുട്ടി യാത്രക്കാരെ ഭയപ്പെടുത്താൻ നോക്കുകയാണ്. യാത്രക്കാർ പേടിക്കാൻ വേണ്ടി മുന്നോട്ട് വേഗം കുതിച്ചും പിന്നോട്ട് പിൻമാറിയും ശേഷം വീണ്ടും അവരുടെ മുന്നിലേക്ക് ഓടിയടുത്തും ഭയപ്പെടുത്താൻ ശ്രമിക്കുകയാണ് കുട്ടി. എന്നാൽ സഞ്ചാരികൾ ഭയപ്പെടുന്നില്ല എന്ന് കണ്ടതോടെ ഇനിയും വലുതായിട്ടില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാവും പതിയെ നാണം കെടാതെ കുറ്റിക്കാട്ടിലേക്ക് ഓടിയൊളിക്കുന്നു.

എന്തായാലും കാട്ടാനക്കുട്ടിയുടെ ഈ ഭീഷണിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ആൾക്കാർ വീഡിയോ കണ്ടു. നിരവധിപേരാണ് ആനക്കുട്ടിയുടെ കുസൃതിയെ ഏറ്റെടുത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close