ഗുരുവായൂർ: പുന്നത്തൂർക്കോട്ടയിലെ ആനത്താവളത്തിൽ പുത്തൻ വേയ് ബ്രിജിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. ബ്രിജിൽ കയറി ആദ്യം തൂക്കം നോക്കിയത് കൊമ്പൻ വിനായകൻ. 5700 കിലോ തൂക്കമാണ് വിനായകന്. വേയ് ബ്രിജിലീന്റെ വരവോട് കൂടി ആനകൾക്കു തൂക്കം നോക്കി ചികിത്സ നടത്താനുള്ള വഴിയാണ് തുറന്ന് കിട്ടിയത്.
ഗജരത്നം പത്മനാഭന്റെ കൊമ്പ് ദേവസ്വത്തിന് ലഭിക്കാൻ വനംവകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ആനകൾക്കായി ആശുപത്രി തുടങ്ങുകയും അത് തൃശ്ശൂർ ജില്ലയിൽ ആയിരിക്കും എന്നും മന്ത്രി കൂട്ടി ചേർത്തു. സ്ഥലം തീരുമാനമായില്ല. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, എൻ.കെ.അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ആനക്കോട്ട മാനേജർ പി.മനോജ്കുമാർ എന്നിവർ ഒപ്പമുണ്ടായി.
AD FT