KERALANEWSTrending

തൃശൂരിൽ ആന ഇടഞ്ഞു; ആനപ്പുറത്തുള്ള രണ്ട് പേരെ താഴെയിറക്കാൻ കഴഞ്ഞിട്ടില്ല; തളയ്‌ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു

തൃശൂർ : തൃശൂർ കൂർക്കഞ്ചേരിയിൽ ആന ഇടഞ്ഞു. മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയത്തോട് അനുബന്ധിച്ച് നടന്ന ഉത്സവത്തിന് എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ആനയെ തളയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

ആന ക്ഷേത്ര കോംപൗണ്ടിനകത്താണ് ഉള്ളത്. ആനയെ സമീപത്തെ മരത്തിൽ തളയ്‌ക്കാൻ സാധിച്ചെങ്കിലും ആനയുടെ മുകളിൽ ഇരിക്കുന്ന രണ്ട് പേരെ താഴെയിറക്കാൻ കഴഞ്ഞിട്ടില്ല. എലിഫന്റ് സ്ക്വാഡും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെയും പോലീസ് നിയന്ത്രിച്ചുവരികയാണ്.
കൊറോണ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഉത്സവത്തിന് ആളുകൾ കുറവായിരുന്നു. അതിനാൽ കാര്യമായ നാഷനഷ്ടങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close