KERALANEWS

കല്ലാറില്‍ കുട്ടിയാന ചരിഞ്ഞ നിലയില്‍; കനത്ത മഴയില്‍ കൂട്ടം തെറ്റിയ ആന ഒഴുക്കില്‍പ്പെട്ടതാകാമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍. നക്ഷത്ര വനത്തിനുള്ളിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഴവെള്ളത്തില്‍ ഒലിച്ച്‌ വന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മറ്റ് അസ്വഭാവികതകൾ ഇല്ലെന്നും ആനയുടെ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആദ്യം ആദിവാസി കോളനിയിലെ കുട്ടികളാണ് കുട്ടിയാനയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറയിക്കുകയായിരുന്നു. പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയിലാണ് ഏകദേശം 3 വയസ് പ്രായം വരുന്ന കുട്ടിയാനയാണ് ചരിഞ്ഞതെന്ന് തിരിച്ചറിഞ്ഞത്. കനത്ത മഴയില്‍ കൂട്ടം തെറ്റിയ ആന ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളളപ്പൊക്കത്തില്‍പ്പെട്ട ആന ഒഴുക്ക് കുറഞ്ഞതോടെ കരക്ക് അടിയുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close