INDIANEWSVIDEOS

ബസിനു മുന്നിലേക്ക് ദേഷ്യത്തോടെ ഓടിയടുത്ത് കാട്ടാന; കൊമ്പുകൾ കൊണ്ട് ചില്ല് തകർക്കാൻ ശ്രമിച്ചതോടെ അലറിവിളിച്ച് യാത്രക്കാർ; വീഡിയോ കാണാം

ആനകളുടെ വിവിധ തരത്തിലുള്ള വീഡിയോ സാധാരണയായി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അത്തരത്തിലൊരു വീഡിയോയാണ്. തമിഴ്‌നാട്ടിലെ ഒരു ബസിനു നേരെ ദേഷ്യത്തോടെ അടുക്കുന്ന ആനയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ശനിയാഴ്ച രാവിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബസ് കോത്തഗിരിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് സർക്കാർ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബസിനുള്ളിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

കാട്ടിൽ നിന്നും ആന റോഡിലേക്ക് ഇറങ്ങുകയും ബസിനു മുന്നിലേക്ക് എത്തുകയുമായിരുന്നു. ശേഷം ക്ഷുഭിതനായ ആന ബസിനു നേരെ ഓടിയടുക്കുകയാണ്. ഇതോടെ ബസിൽ ഇരുന്ന യാത്രക്കാർ ഞെട്ടി നിലനിലവിളിക്കുന്നത് കാണാം. എന്നാൽ ഡ്രൈവർ ബസ് പിന്നിലേക്ക് എടുക്കുകയാണ്. പക്ഷെ ആന വീണ്ടും ബസിനടുത്തേക്ക് എത്തിയ ശേഷം തലയുയർത്തി കൊമ്പുകൾ കൊണ്ട് ബസിന്റെ മുൻവശത്തെ ചില്ല് തകർക്കാൻ ശ്രമിക്കുന്നു. ചില്ലിൽ വിള്ളൽ വീണതോടെ ആൾക്കാർ ഭയന്ന് നിലവിളിക്കുകയാണ്. എന്നാൽ അതുകൊണ്ട് തൃപ്തനാകാത്ത ആന ആക്രമിക്കാൻ വേണ്ടി വീണ്ടും തല ഉയർത്തിയതോടെ ഡ്രൈവർ സീറ്റിൽ നിന്നും എണീറ്റ് യാത്രക്കാരെ ബസിനു പുറകിലേക്ക് മാറ്റുകയാണ്.
വളരെ സമ്മർദ്ദകരമായ സാഹചര്യത്തിൽ ഭയപ്പെടാതെ യാത്രക്കാരെ ആശ്വസിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാരിന്റെ പരിസ്ഥിതി-കാലാവസ്ഥാ-വനം പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിൽ വീഡിയോ പങ്കിട്ടു.

കൂടുതൽ ആക്രമണങ്ങൾക്ക് നിൽക്കാതെ ആന കുറച്ചു സമയം കഴിഞ്ഞതോടെ അവിടെ നിന്നും കാട്ടിലേക്ക് മടങ്ങി പോകുകയുണ്ടായി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ഡ്രൈവറുടെ മനസാന്നിധ്യത്തെ ധാരാളം പേർ പ്രശംസിക്കുകയുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close