NEWSSPORTSTrendingWORLD

ഒറ്റ ഒളിംപിക്സിൽ ഏഴ് മെഡലുകൾ; നീന്തലിൽ ചരിത്രം കുറിച്ച് എമ്മ മെക്കിയൺ

ടോക്യോ: ഒറ്റ ഒളിംപിക്സിൽ നിന്ന് ഏഴുമെഡലുകൾ നേടി ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ നീന്തൽ താരം എമ്മ മെക്കിയൺ. നാലു സ്വർണവും മൂന്ന് വെങ്കലവുമാണ് നീന്തൽക്കുളത്തിൽ നിന്ന് എമ്മ മുങ്ങിയെടുത്തത്. ഈ നേട്ടം നേടുന്ന ആദ്യ വനിതയാണ് ഓസ്‌ട്രേലിയൻ താരമായ എമ്മ.

ഞായറാഴ്ച നടന്ന 50 മീറ്റർ ഫ്രീസ്റ്റൈലിലേയും , 4 100 മീറ്റർ മെഡ്ലെ റിലേയിലേയും വിജയമാണ് എമ്മയെ ഈ ചരിത്രനേട്ടത്തിന് അർഹയാക്കിയത്. 50 മീറ്റർ സെമിയിൽ എമ്മ ഒളിംപിക് റെക്കോർഡും തിരുത്തിക്കുറിച്ചു. വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ, 4​ 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, എന്നിവയിലും താരം സ്വർണം നേടിയിരുന്നു. 4 100 മീറ്റർ മെഡ്ലെ റിലേ, 100 മീറ്റർ ബട്ടർഫ്ലൈ, വനിതകളുടെ 4 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ വെങ്കലവും നേടി.

റിയോയിലേതുൾപ്പെടെ ആകെ 9 ഒളിംപിക് മെഡലുകളാണ് എമ്മ നേടിയിട്ടുള്ളത്. എമ്മയ്ക്ക് ഇപ്പോഴും ഈ മെഡൽനേട്ടം വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും എമ്മ പറയുന്നു. 1952 ലെ ഹെൽസിംകി ​ഗെയിംസിൽ സോവിയറ്റ് ജിംനാസ്റ്റ് താരം മരിയയാണ് നേരത്തെ ഒരേ ഒളിംപിക്സിൽ ഏഴു മെഡലുകൾ നേടിയിട്ടുള്ള ആദ്യതാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close