NEWSWORLD

ഹിജാബ് ധരിക്കാതെ യാത്ര ചെയ്തതോടെ ചുമത്തിയത് മയക്കു മരുന്നു കേസും വേശ്യാവൃത്തിയും; 20കാരിക്ക് അഞ്ചു വർഷം തടവുശിക്ഷ

സന: ഹിജാബ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത യുവതിക്ക് അഞ്ചു വർഷം തടവുശിക്ഷ വിധിച്ച് യമനിലെ കോടതി. നടിയും മോഡലുമായ എന്റിസാർ അൽ ഹമാദി എന്ന 20കാരിക്കാണ് തല മറക്കാതെ യാത്ര ചെയ്തതിന് തടവറ വിധിച്ചിരിക്കുന്നത്. യമന്റെ തലസ്ഥാനമായ സനയിലാണ് സംഭവം. ഷൂട്ടിങിന് പോകുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് 20കാരിയായ യമനി മോഡൽ അറസ്റ്റിലാവുന്നത്.

ഇറാന്റെ പിൻബലമുള്ള ഹൂതികളാണ് എന്റിസാർ അൽ ഹമാദിയെ സനയിലെ ചെക് പോയിന്റിൽ നിന്നും പിടികൂടിയത്. ഞായറാഴ്ചയാണ് നടിക്ക് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. പൊതു ധാർമ്മികത ലംഘിച്ചതിനാണ് സനയിലെ കോടതി യുവതിക്ക് ശിക്ഷ വിധിച്ചത്.

ജയിലിൽ നടിയെ ശാരീരികമായും മാനസികമായും പിഡനം നേരിടുന്നതായി ഇവരുടെ വക്കീൽ വ്യക്തമാക്കി.കൂടാതെ ഇവർക്കെതിരെ മയക്കു മരുന്നു കേസും വേശ്യാവൃത്തിക്കുമെല്ലാം പൊലീസ് കള്ളക്കേസ് എടുത്തതായും ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി. ഇസ്ലാമിക് നിയമത്തിന് എതിരായി പ്രവർത്തിച്ചതിനും മര്യാദ ഇല്ലാത്ത പെരുമാറ്റത്തിനുമാണ് കുറ്റം ചുമത്തിയത്.

യെമനിലെ സനയിലാണ് അൽ ഹമ്മദി ജനിച്ചത്. താരത്തിന്റെ പിതാവ് യെമൻ പൗരനും മാതാവ് എത്യോപ്യൻ വംശയുമാണ്. ഒരു മോഡലാകുക എന്ന മോഹത്തോടെ ടിവിയിൽ കാണുന്ന പ്രശസ്ത മോഡലുകളെ അനുകരിച്ച് തന്റെ കരിയർ ആരംഭിച്ചു. അവൾ പിന്നീട് യെമൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അവയിൽ ചിലത് ഹിജാബ് ഇല്ലാതെയായിരുന്നു. ഇത് യാഥാസ്ഥിതികരായ യെമനികളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close