Breaking NewsKERALANEWS

അരുവിത്തുറ എന്ന പേര് പറഞ്ഞാൽ കടകൾക്ക് ലൈസൻസ് പോലും നൽകില്ല; മെഡിക്കൽ ക്യാമ്പായാലും അരുവിത്തുറയെന്ന് വെച്ചാൽ നോട്ടീസ് പ്രചരിപ്പിക്കുകയുമില്ല; ഈരാറ്റുപേട്ടയിൽ മതമൗലികവാദം ശക്തമാകുന്നു; സിപിഎം നേതാവിന് പോലും ഇസ്ലാമിസ്റ്റിന്റെ ഭാഷ

കോട്ടയം: ഇസ്ലാമിക മതമൗലിക വാദം കേരളത്തിൽ ശക്തമാകുന്നു. പഴയകാല സ്ഥലപ്പേരുകൾ പോലും ഉപയോ​ഗിക്കുന്നതിനോട് അസഹിഷ്ണുത പുലർത്തുന്ന ഇസ്ലാമിസ്റ്റുകൾ പുരോ​ഗമന കുപ്പായമണിഞ്ഞ് സിപിഎമ്മിൽ പോലും കടന്നുകൂടിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ന​ഗരസഭ കൗൺസിലറും സിപിഎം നേതാവായി അറിയപ്പെടുന്ന ആളുമായ അനസിന്റെ ഫോൺ സംഭാഷണമാണ് കേരളത്തിൽ നടക്കുന്ന സാംസ്കാരിക കടന്നുകയറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അനസ് എന്ന സിപിഎം കൗൺസിലറുെട ശബ്ദരേഖയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പാലാ കിഴതടിയൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ കിസ്‌കോ ലാബിൽ വന്ധ്യത ഉള്ളവർക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് സംസാരിക്കാനാണ് ബ്ലിസ്സ് ഫെർട്ടിലിറ്റി സെന്ററിൽ നിന്നും ആരോ​ഗ്യ പ്രവർത്തക ഇയാളെ വിളിച്ചത്. വാർഡിൽ ഉള്ളവരെ ക്യാമ്പിന്റെ വിവരം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് ബ്ലിസ്സ് ഫെർട്ടിലിറ്റി സെന്ററിൽ നിന്ന് വിളിച്ചപ്പോൾ അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നാണ് പറയുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നത്.

അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ വിവരം ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നാണ് കൗൺസിലർ പറയുന്നത്. താൻ വർഗീയത പറയുകയല്ല, പ്രാദേശിക വാദിയാണെന്നും ഇയാൾ പറയുന്നുണ്ട്. അതെ സമയം പ്രദേശത്ത് നില നിൽക്കുന്ന ക്രിസ്ത്യൻ – മുസ്ലിം വിഭാഗീയതയാണ് കൗൺസിലറുടെ പരാമർശത്തിന് കാരണം എന്നാണ് ആരോപണം. കൗൺസിലറുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

അരുവിത്തുറയോട് ഈരാറ്റുപേട്ടയിലെ ഇസ്ലാമിസ്റ്റുകൾക്ക് വിരോധം ഉണ്ടാകാൻ കാരണമുണ്ട്. ഈരാറ്റുപേട്ട ന​ഗരസഭയിലെ 28 കൗൺസിലർമാരിൽ ഏക ക്രിസ്ത്യൻ അം​ഗം അരുവിത്തുറയിൽ നിന്നും ജയിച്ച കേരള കോൺ​ഗ്രസ് എം പ്രതിനിധി ലീലാ ജെയിംസ്ആണ്. ബാക്കി മുഴുവൻ പേരും മുസ്ലീം രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവർ തന്നെയാണ്. 26 കൗൺസിലർമാർ മുസ്ലീങ്ങളും ഒരു പട്ടികജാതി വിഭാ​ഗത്തിൽ പെട്ടയാളുമാണുള്ളത്. പട്ടികജാതി സംവരണ സീറ്റായാ കാരക്കാട് വാർഡിൽ നിന്നും ജയിച്ച സുനിൽ കുമാർ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥിയായിരുന്നു. അരുവിത്തുറയിലെ ക്രിസ്ത്യൻ ഭൂരിപക്ഷത്തെ അടിച്ചമർത്തി തങ്ങളുെട ആധിപത്യം സ്ഥാപിക്കാൻ ഇസ്ലാമിസ്റ്റുകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് എന്നതും ചരിത്രമാണ്.

അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴിൽ ഉള്ളവരുടെ അഡ്രസ്സിൽ അരുവിത്തുറ എന്ന് വന്നതിന്റെ പേരിൽ പ്രദേശത്ത് വലിയ കലാപം ഉണ്ടായതാണ്. ക്രൈസ്തവരുടെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ പല കടകളുടെയും ബോർഡുകൾ ആധാർ കലാപത്തിൽ തല്ലി തകർത്തിരുന്നു,സമീപ കാലത്ത് അരുവിത്തുറയിലും ഈരാറ്റു പേട്ടയിലും കുടിയേറിയ ചില തീവ്ര വാദികൾ പ്രദേശത്തെ ‘പാക്കിസ്ഥാൻ ‘ആക്കി മാറ്റാൻ ശ്രമിക്കുന്നതായും ചില പ്രദേശ വാസികൾ ആരോപിക്കുന്നു. ക്രിസ്ത്യൻ സമൂഹം ധാരാളമായി പാർക്കുന്ന പ്രദേശമാണ് അരുവിത്തുറ.

സംഭവം പുറത്തുവന്നതിന് പിന്നാലെ അരുവിത്തുറയുടെ പ്രാധാന്യം വ്യക്തമാക്കി നിരവധി കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാകുന്നത് ജസ്റ്റിൻ ജോർജ്ജ് എഴുതിയ കുറിപ്പാണ്. പൂഞ്ഞാർ രാജവംശത്തിന് കാവലായി തമിഴ്‌നാട്ടിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ചിലരെ പൂഞ്ഞാറിന് തിരിയുന്ന ഈരാറ്റുപേട്ട ഭാഗത്ത് കൊണ്ട് വന്ന് താമസിപ്പിച്ചതോടെയാണ് അരുവിത്തുറ പ്രദേശത്ത് മുസ്ലിം വിഭാഗത്തിൽ പെട്ടവർ താമസിച്ചു തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ഈ അടുത്ത കാലം വരെ വളരെ സഹിഷ്ണുത ഉള്ള മനുഷ്യരായിരുന്നു ഈരാറ്റുപേട്ടയിൽ ഉണ്ടായിരുന്നത്. അനധികൃത മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് പണം ഒഴുക്ക് തുടങ്ങിയതോടെയാണ് ഈരാറ്റുപേട്ടയിൽ ഇസ്ലാമിസ്റ്റുകൾ തലപൊക്കി തുടങ്ങിയതെന്നും ജസ്റ്റിൻ ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിൻ ജോർജ്ജ് എഴുതിയ പോസ്റ്റ് ഇങ്ങനെ..

രണ്ടായിരത്തോളം വർഷമായി കോട്ടയം ജില്ലയിലെ അരുവിത്തുറ പ്രദേശത്ത് ക്രൈസ്തവർ ജീവിക്കുന്നതാണ്. അരുവിത്തുറയിൽ തോമാശ്ലീഹാ സ്ഥാപിച്ച കുരിശിനെ കുറിച്ച് ചരിത്ര വിവരണങ്ങൾ ഉണ്ട്. പൂഞ്ഞാറിൽ നിന്ന് വരുന്ന ആറിനോട് തീക്കോയിൽ നിന്ന് വരുന്ന ആറ് അരുവിത്തുറ ഭാഗത്ത് കൂടിചേരുന്നത് കൊണ്ടാണ് ആറിന് ആപ്പുറമുള്ള പ്രദേശം ഈരാറ്റുപേട്ടയെന്ന് വിളിക്കപ്പെട്ട് തുടങ്ങിയത്.

പൂഞ്ഞാർ രാജവംശത്തിന് കാവലായി തമിഴ്‌നാട്ടിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ചിലരെ പൂഞ്ഞാറിന് തിരയുന്ന ഈരാറ്റുപേട്ട ഭാഗത്ത് കൊണ്ട് വന്ന് താമസിപ്പിച്ചതോടെയാണ് അരുവിത്തുറ പ്രദേശത്ത് മുസ്ലിം വിഭാഗത്തിൽ പെട്ടവർ താമസിച്ചു തുടങ്ങിയത്. ഈ അടുത്ത കാലം വരെ വളരെ സഹിഷ്ണുത ഉള്ള മനുഷ്യരായിരുന്നു ഈരാറ്റുപേട്ടയിൽ ഉണ്ടായിരുന്നത്. അനധികൃത മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് പണം ഒഴുക്ക് തുടങ്ങിയതോടെയാണ് ഈരാറ്റുപേട്ടയിൽ ഇസ്ലാമിസ്റ്റുകൾ തലപൊക്കി തുടങ്ങിയത്.

അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകൾക്ക് വ്യത്യസ്ത പിൻകോഡുകളും ഉണ്ട് എന്നതിനാൽ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. ആറുകൾക്ക് കുറുകെ പാലങ്ങൾ ഉണ്ടാവുകയും ടൗൺ വികസിക്കുകയും ചെയ്തപ്പോൾ അരുവിത്തുറ ടൗണും ഈരാറ്റുപേട്ട ടൗണും കൂട്ടിമുട്ടി. അരുവിത്തുറയിൽ ഉള്ള St. George പള്ളിയെ അരുവിത്തുറ പള്ളിയെന്നാണ് ജാതിമത വ്യത്യാസം ഇല്ലാതെ നൂറ്റാണ്ടുകളായി വിളിച്ചു പോരുന്നത്.

ആധാർ കാർഡ് ഇറങ്ങിയ കാലത്ത് അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴിൽ ഉള്ളവരുടെ അഡ്രസ്സിൽ അരുവിത്തുറ എന്ന് വന്നതിന്റെ പേരിൽ വലിയ കലാപം ഉണ്ടായതാണ്. ക്രൈസ്തവരുടെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ പല കടകളുടെയും ബോർഡുകൾ ആധാർ കലാപത്തിൽ തല്ലി തകർത്തപ്പോൾ സഹായത്തിന് ഉണ്ടായിരുന്നത് തൊട്ടടുത്ത പ്രദേശമായ പനച്ചിപ്പാറയിൽ നിന്ന് എത്തിയ സംഘപരിവാറുകാർ മാത്രമായിരുന്നു.

സമീപ പ്രദേശത്തെ ക്രൈസ്തവർ ഈരാറ്റുപേട്ടക്കാരുടെ കടകൾ ബഹിഷ്കരിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയപ്പോൾ കല്ലറങ്ങാട്ട് പിതാവ് ഇടയലേഖനം എഴുതിയാണ് സ്ഥിതി ശാന്തമാക്കിയത്. ക്രൈസ്തവരുടെ ഇടയിൽ മുസ്ലിം വിരുദ്ധത ഉണ്ടാകാതിരിക്കാനായി ഇടയലേഖനം എഴുതിയ പിതാവിന് തന്നെ ഇസ്ലാമിസ്റ്റുകളുടെ ശല്യം സകല പരിധിയും കടന്നപ്പോൾ പ്രതികരിക്കേണ്ടി വന്നത് നമ്മൾ കണ്ടതാണ്.

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ അനസ് എന്ന സിപിഐഎം കൗൺസിലറെ പാലാ കിഴതടിയൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ ഉള്ള അരുവിത്തുറയിലെ കിസ്‌കോ ലാബിൽ വന്ധ്യത ഉള്ളവർക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് വാർഡിൽ ഉള്ളവരെ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് ബ്ലിസ്സ് ഫെർട്ടിലിറ്റി സെന്ററിൽ നിന്ന് വിളിച്ചപ്പോൾ അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കിൽ ഷെയർ ചെയ്യാം എന്നാണ് പറയുന്നത്.

അരുവിത്തുറ പ്രദേശത്ത് വന്നു താമസിച്ചു കുറച്ചാൾക്കാർ ആയപ്പോഴേക്കും അരുവിത്തുറ എന്ന പേര് പോലും ഇല്ലാതാക്കണം എന്നതാണ് ഇസ്ലാമിസ്റ്റുകളുടെ മനസ്സിലിരുപ്പ്. അരുവിത്തുറ പള്ളി ഇരിക്കുന്ന ഭാഗം അരുവിത്തുറ ഭാഗം എന്നാണ് അറിയപ്പെടുന്നതെങ്കിലും അരുവിത്തുറ എന്ന സ്ഥലപ്പേര് ഇല്ല, ഈരാറ്റുപേട്ടക്കാരോട് ഒരിക്കലും അരുവിത്തുറ എന്ന പേര് പറയാൻ പാടില്ല, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലറോട് സംസാരിക്കുമ്പോൾ അരുവിത്തുറ എന്ന് ഒരിക്കലും പറയാൻ പാടില്ല എന്നൊക്കെയാണ് പറയുന്നത്.

ഈ പ്രദേശങ്ങളിലെ ഹൈന്ദവരും, ക്രൈസ്തവരുമായ മനുഷ്യർക്ക് അരുവിത്തുറയും ഈരാറ്റുപേട്ടയും തമ്മിലുള്ള വ്യത്യാസവും ഈരാറ്റുപേട്ടക്കാർ എങ്ങനെ ഉള്ളവർ ആണെന്നും നല്ല പോലെ അറിയാവുന്നതാണ്. ഈരാറ്റുപേട്ട നെയിം ബോർഡ് വെച്ചാൽ മാത്രമേ കടകൾ നടത്താൻ ലൈസൻസ് കിട്ടുകയുള്ളു എന്ന് പറയുന്ന കൗൺസിലർ ഏത് നെയിം ബോർഡ് വെച്ചാലും അരുവിത്തുറയിലും സമീപ പ്രദേശത്തും ഉള്ള മനുഷ്യർ കടയിൽ കയറിയാലേ കച്ചവടം നടക്കുകയുള്ളൂ എന്ന് മനസ്സിലാക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close