KERALANEWSTrending

എറണാകുളം-പാലക്കാട് മെമു സർവിസ് ഡിസംബർ 15മുതൽ; തീരുമാനം യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ; കൂടുതൽ വിവരങ്ങൾ

കൊച്ചി: എറണാകുളം-പാലക്കാട് മെമു ഡിസംബർ 15മുതൽ സർവിസ്​ ആരംഭിക്കും. യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിലാണ്​ പുതിയ തീരുമാനം വന്നിരിക്കുന്നത്. ലോക്​ഡൗൺ പിൻവലിച്ചതിന്​ പിന്നാലെ​ ട്രെയിൻ സർവിസുകൾ മിക്കതും പുനരാരംഭി​ച്ചിരുന്നു. എന്നാൽ, മെമു​ സർവിസിന്​ അനുമതി നൽകിയിരുന്നില്ല. 06797/06798 എന്നീ നമ്പറുകളിൽ സ്​പെഷൽ ട്രെയിനായിട്ടായിരിക്കും ഓടിതുടങ്ങുക.

എറണാകുളം-പാലക്കാട് യാത്രകൾക്കും തിരിച്ചും ഏറെയും ഗുണം ചെയ്യുന്നതാണു മെമു. എറണാകുളം മുതൽ പാലക്കാടുവരെ ​ചെറുതും വലുതുമായ 28 സ്​റ്റേഷനുകളിലാണ്​ ട്രെയിൻ നിർത്തുന്നത്​.രാവിലെ 7.20ന്​ പാലക്കാടുനിന്ന്​ പുറപ്പെടുന്ന ​മെമു 09.04ന്​ തൃശൂരും 11.15ന് എറണാകുളത്തും എത്തും. ഉച്ചക്ക്​ 2.45ന്​ എറണാകുളം ജങ്​ഷനിൽനിന്ന്​ പുറപ്പെടുന്ന ട്രെയിൻ 4.39ന്​ തൃശൂരും ഏഴിന്​ പാലക്കാട​ുമെത്തും

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close