KERALANEWSTop News

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം കാണാനില്ല ; നഷ്ടപെട്ട വിവരം തിരിച്ചറിഞ്ഞത് പുതിയ മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിൽ; അന്വേഷണം തുടങ്ങി

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ഭാഗമായ സ്വർണ്ണമാല കാണാനില്ല. വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായത്. ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പദ്മനാഭൻ സന്തോഷ് ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപെട്ട വിവരമറിയുന്നത്. സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ മാസം ചുമതലയേറ്റ പുതിയ മേൽശാന്തി ക്ഷേത്രത്തിലെ പൂജ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. കാണാതായ മാലയുടെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസം ക്ഷേത്രത്തിലെത്തി തെളിവ് ശേഖരിക്കുമെന്ന് അന്വേഷണം നടത്തുന്ന ദേവസ്വം ബോർഡ് തിരുവാഭരണ കമ്മീഷണർ എസ്. അജിത്ത്കുമാർ പറഞ്ഞു. സംഭവത്തിൽ ദേവസ്വം പ്രസിഡൻറ് എൻ. വാസു റിപ്പോർട്ട് തേടി. ദേവസ്വം വിജിലൻസിനും പരാതി ലഭിച്ചിരുന്നതായി വിജിലൻസ് എസ് പി പി. ബിജോയ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close