KERALANEWS

വാഹനാപകടം ഉണ്ടായതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു ; ഏറ്റുമാനൂരിൽ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : അധ്യപകനും ഭാര്യയും സഞ്ചരിച്ച കാറിൽ തട്ടി അപകടം ഉണ്ടായതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ടാസംഘത്തിനെ അറസ്റ്റ് ചെയ്തു. കടപ്പൂർ തോട്ടത്തിൽ വീട്ടിൽ ടി. അഖിൽ (25), അയ്മനം കോട്ടമല വീട്ടിൽ റോജൻ മാത്യു (34) പായിപ്പാട് പള്ളിക്കൽച്ചിറയിൽ കൊച്ചുപറമ്പിൽ പ്രമോദ് പ്രസന്നൻ (23), കണ്ണൂർ തിരുമേനി മരുതുംപടി കുന്നിൽ മുഹമ്മദ് ഫൈസൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പേരിൽ നിരവധി കേസുകൾ ഉണ്ട്. 4,20,000 രൂപയാണ് തട്ടിയെടുത്തത്.

ജൂലൈ മാസത്തിൽ ഗുണ്ടാതലവൻ അലോട്ടിയുടെ സംഘത്തിലെ ഒരാളുടെ വീട്ടിൽ അക്രമം നടത്തി തിരികെ വരുന്ന വഴി കുടമാളൂരിൽ വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റ അധ്യാപകനെയും ഭാര്യയെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും തിരികെ അധ്യാപകനൊപ്പം ഇവരും പോവുകയും അന്ന് രാത്രി വീടിനുള്ളിൽ ഒളിച്ച് കഴിയുകയും ചെയ്തു. പിറ്റേന്ന് രാവിലെ നഷ്ടപരിഹാരമായി 4 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി മുഴക്കിയതോടെ ഭയന്ന് പണം നൽകുകയും സംഘം പോകുകയും ചെയ്തു.എന്നാൽ പിന്നീട് വീണ്ടും സംഘം പണമാവശ്യപ്പെട്ടു. 60000 രൂപ ആവശ്യപ്പെട്ടപ്പോൾ 20000 കൊടുക്കുകയും പിന്നീട് 1 ലക്ഷവും ആവശ്യപ്പെട്ട് ഭീഷണിയായി. സഹിക്കാവയ്യാതെ ജില്ല പോലീസ് മേധാവി ഡി. ശിൽപക്ക് പരാതി കൊടുക്കുകയായിരുന്നു. അങ്ങനെയാണ് പ്രതികളെ പിടി കൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close