INSIGHTNEWSTrending

കുതിരയ്ക്ക് കല്ലറയൊരുക്കിയ ബ്രിട്ടീഷ് സെമിത്തേരിക്ക് 150 വയസ്സ്; ഇടുക്കി പീരുമേട്ടിലെ പള്ളി ശ്രദ്ധാകേന്ദ്രമാകുന്നു

അന്‍സിയ കെ.അസീസ്

പീരുമേട്:വളര്‍ത്തു മൃഗങ്ങള്‍ക്കായൊരു സെമിത്തേരി ഉള്ളത് ന്യൂയോര്‍ക്കിലാണ്. എന്നാല്‍ ലോകത്താദ്യമായി ഒരു കുതിരയെ അടക്കം ചെയ്ത പള്ളി സെമിത്തേരി കാണണമെങ്കില്‍ ഇടുക്കി ദേവികുളം താലൂക്കിലെ പീരുമേട്ടിനടുത്തു പള്ളിക്കുന്ന് സെന്റ് ജോര്‍ജ് ദേവാലയത്തിലെത്തണം.
കേണല്‍ ജോണ്‍ ഡാനിയേല്‍ മന്റോ എന്ന ബ്രിട്ടീഷുകാരന്റെ സന്തത സാഹചരിയായ ‘ഡൗണി’ യെന്ന
പെണ്‍കുതിരയുടേതാണ് ഈ കല്ലറ. കോടമഞ്ഞില്‍ പൊതിഞ്ഞ പള്ളി സെമിത്തേരിയില്‍ ഡൗണി ഉറക്കം തുടങ്ങിയിട്ട് 150 വര്‍ഷം പിന്നിട്ടിരിക്കുന്നു.
കേരളത്തിലെ കാപ്പിത്തോട്ടങ്ങളുടെ സൃഷ്ടാവെന്ന
വിശേഷിപ്പിക്കുന്ന സ്‌കോട്ടീഷ് സൈനികനും ബ്രിട്ടീഷ് ഭടനുമായിരുന്നു ജോണ്‍ ഡാനിയേല്‍ മണ്‍റോ. പീരുമേടിന്റെ സംസ്‌കാരിക ഉയര്‍ച്ചയ്ക്ക് ഒരു പരിധിവരെ കാരണക്കാരന്‍. ഇടുക്കിയില്‍ തേയില-കാപ്പി കൃഷിക്കു മുന്‍കൈ യ്യെടുത്തതും മൂന്നാറില്‍ കണ്ണന്‍ദേവന്‍ തോട്ടം ആരംഭിച്ചതും മണ്‍റോയാണ്. സഹ്യന്റെ മലമുകളില്‍ മയങ്ങികിടന്ന പള്ളിക്കുന്നിലേക്കു മണ്‍റോയെ എത്തിച്ചത് അദ്ദേഹത്തിന്റുള്ളിലെ സാഹസികനും പിന്നെ പ്രിയപ്പെട്ട ഡൗണിയുമായിരുന്നു.
തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം മണ്‍റോ ഈ നാടിനെ കുറിച്ചുപഠിക്കുകയും 1887 മാര്‍ച്ച് എട്ടിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ പകര്‍പ്പുകള്‍ ദേവികുളം താലൂക് ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ചെങ്കുത്തായ മലനിരകള്‍ക്കിടയില്‍ പച്ചപ്പട്ടുവിരിച്ച തേയില തോട്ടത്തിനു നടുവിലൂടെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന മണ്‍ പാതകള്‍ വഴി തന്റെ യജമാനനേയും വഹിച്ചു കൊണ്ട്
രാജപ്രൗഢിയോടെ കുളമ്പടിവച്ചു വരുന്ന ഡൗണിയെക്കാണാന്‍ തൊഴിലാളികള്‍ ആദരവോടെ നോക്കി നില്‍ക്കുമായിരുന്നത്രേ!.

ഒരു സായാഹ്ന സവാരിക്കിടെ 1898ല്‍ ആഷ്ലി എസ്റ്റേറ്റിനു സമീപമുള്ള കൊക്കയിലേക്കു വീണ് 63-ാം വയസില്‍ ജെ.ഡി മന്റോയും സഹചാരിയായ ഡൗണിയും കൊല്ലപ്പെട്ടു.’ There shall be no more death ‘എന്ന് മന്റോയുടെ കല്ലറയില്‍ കൊത്തിവച്ചിട്ടുള്ളത് ഇന്നും കാണാം. തന്നെ മറവു ചെയ്യുന്നിടത്തു തന്നെ കുതിരയെയും അടക്കണമെന്ന് സായിപ്പ് കൂടെയുള്ളവരോടു ആവശ്യപ്പെട്ടിരുന്നു.അങ്ങനെയാണു പള്ളി സെമിത്തേരിയില്‍ കുതിരയെ അടക്കിയത്.
മറ്റു ചില പ്രത്യേകതകകള്‍ കൂടിയുണ്ട് ഈ സെമിത്തേരിക്ക്. 1921ല്‍ ബിഷപ്പ് ആയിരുന്ന ഹോപ് ഗില്‍ നിര്‍മ്മിച്ചൊരു മനോഹര ഉദ്യാനമാണ് പിന്നീടു സെമിത്തേരിയായി മാറിയതെന്നാണ് പറയുന്നത്. 38് ബ്രിട്ടീഷ് കല്ലറകള്‍ ഇതിനുള്ളിലുണ്ട്. സ്‌കോലന്‍ഡ്, അയര്‍ലണ്ട്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 36 പേരുടേയും
ജോണ്‍ ഡാനിയേല്‍ മണ്‍റോയുടേയും അദ്ദേഹത്തിന്റെ കുതിര ഡൗണിയുടേയും കല്ലറകളാണിവ. ഇംഗ്ലണ്ടില്‍ നിന്നു കൊണ്ടുവന്ന വിലകൂടിയ മാര്‍ബിള്‍ കൊണ്ടാണിത് നിര്‍മ്മിച്ചിട്ടുള്ളത്.മരിച്ചവരുടെ പേരും ജനനതീയതിയും, മരണ കാരണവുമെല്ലാം കൊത്തിവെച്ചിട്ടുണ്ട്.
കല്ലറകള്‍ക്ക് നടുവിലായി കൈ നഷ്ടമായൊരു കുഞ്ഞു മാലാഖയുടെ പ്രതിമയും കാണാം. ജന്മദിനാഘോഷ വേളയില്‍ മരണപ്പെട്ട രണ്ടു വയസ്സുകാരി ബ്രിജിറ്റ് മേരിയുടേതാണത്. ‘It was an Angel visited the green earth and took the flower away ‘എന്നതില്‍ അലേഖനംചെയ്തിട്ടുണ്ട് .തൊട്ടടുത്തായാണ് ജെ.ഡി.മണ്‍റോയെയും ഡൗണിയെയും അടക്കിയിട്ടുള്ളത് .
ഇന്ത്യക്കാരെ അടക്കാന്‍ അനുവാദമില്ലാതിരുന്ന പള്ളിയില്‍ 1901വരെ സുശ്രൂഷകനായി സേവനമനുഷ്ടിച്ച തമിഴ് വൈദികന്‍ റവ. നല്ലതമ്പിയെ മാത്രമാണ് അടക്കിയിട്ടുള്ളത്.1877 മെയ് 16-ാം തീയതി ലൂസിയ ജില്‍മ ക്ലര്‍ക്ക് എന്ന വനിതയെ സെമിത്തേരിയില്‍ ആദ്യമായി അടക്കം ചെയ്തു. 1967വരെ യൂറോപ്യന്മാര്‍ സെന്റ് ജോര്‍ജ് പള്ളിയിലെ സ്ഥിരാംഗങ്ങളായിരുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വ്യവസായവശ്യത്തിനായി ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷുകാര്‍ കൂട്ടരാധന നടത്താന്‍ നിര്‍മിച്ചതാണീ ദേവാലയം. സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ബ്രിട്ടീഷ് സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളിലിതിപ്പോഴും നിലകൊള്ളുന്നു. എന്നാല്‍ പള്ളിയാരധകരില്‍ ഭൂരിഭാഗവുമിന്ന് തമിഴരാണ്.നഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമെല്ലാം ബ്രിട്ടീഷുകാരുടെ തൊഴിലാളികളായിയെത്തിയ ഇവര്‍ പിന്നീട് മടങ്ങിപ്പോയില്ല.
പൂര്‍ണമായും ഗോത്തിക് ശൈലിയില്‍ കുരിശാകൃതിയിലുള്ള ദേവാലയത്തിന്റെ ചില ഭാഗങ്ങളില്‍ ജൂത ചിഹ്നങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തില്‍ മരിച്ചവര്‍ക്കുള്ള സ്മരണാര്‍ത്ഥമായി പേരുകള്‍ അലേഖനം ചെയ്ത പിത്തള ഫലകങ്ങളും കാണാം. 1983ല്‍ ഈസ്റ്റ് കേരള മഹാ ഇടവക രൂപം കൊണ്ടപ്പോള്‍ സെന്റ് ജോര്‍ജ് പള്ളി ഇടവകയുടെ പരിധിക്കുള്ളിലായി. തുടര്‍ന്ന് പട്ടക്കാരെ ഈസ്റ്റ് കേരള ഇടവകയില്‍ നിന്നും നിയമിച്ചു തുടങ്ങി.
ഗതകാല സ്മരണകളെ തേടിയിറങ്ങുന്ന സഞ്ചരികള്‍ക്കായി പള്ളിയും അതിന്റെ പരിസരവും ഇവിടെ തലയെടുപ്പോടെ കാത്തിരിക്കുകയാണ്. കുതിരക്കല്ലറയുടെയും ബ്രിട്ടീഷ് സെമിത്തേരിയുടെയും കഥകള്‍ അയവിറക്കാനായി….

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close