INSIGHTNEWSTrending

സ്‌നേക്ക് ഐലൻഡ് എന്ന് കേട്ടിട്ടുണ്ടോ? വിഷസർപ്പങ്ങൾ വിരാജിക്കുന്ന ‘നാഗാലാൻഡ്’; അറിയാം ആരെയും ഭയപ്പെടുത്തുന്ന ആ കൂറ്റൻ ദ്വീപിന്റെ കഥ

സ്‌നേക്ക് ഐലൻഡ് എന്ന് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരു ദ്വീപ് ഉണ്ട്. സർപ്പങ്ങൾ മാത്രം വസിക്കുന്ന ഒരു കൂറ്റൻ ദ്വീപ്. ഇത് സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. മനുഷ്യർ ഈ ദ്വീപിൽ വന്നുപ്പെട്ടാൽ പിന്നീട് ഒരിക്കലും ‍ജീവനോടെ പുറത്ത് കടക്കാൻ കഴിയില്ല. കഴ്ച്ചക്ക് അതിമനോഹരമായ ആ ദ്വീപ് മനുഷ്യർക്ക് എന്നും പേടി സ്വപ്നമാണ്.

ബ്രസീലിലെ സാവോപോളോയിൽ നിന്ന് കുറച്ചു അകലെയായി സ്ഥിതിചെയുന്നതാണ് സ്‌നേക് ഐലൻഡ് എന്ന ഈ ദ്വീപ്. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് ഇവിടെ ആളുകൾ വസിച്ചിരുന്നതായി പറയപ്പെടുന്നു. അതിനു ശേഷം ഒരാളും ഈ ദ്വീപിനുള്ളിലേയ്‌ക്ക് പ്രവേശിച്ചിട്ടില്ല. ഉഗ്ര വിഷമുള്ള നാലായിരത്തിൽ അധികം ഇനത്തിൽ പെട്ട പാമ്പുകൾ ഈ കൊച്ചു ദ്വീപിൽ വസിക്കുന്നുണ്ടെന്നാണ് കണക്ക്.

അതിവിശാലമായ കടലിനു നടുക്കായിട്ടാണ് ഈ ദ്വീപിന്റെ സ്ഥാനം. ഉഗ്ര വിഷമുള്ള ആയിരകണക്കിന് പാമ്പുകളുടെ ആവാസസ്ഥലം എന്ന് തന്നെയാണ് ഈ ദ്വീപിനെ കുറിച്ച് ആളുകളുടെ കാഴ്ചപ്പാട്. ലോക സഞ്ചാര ഭൂപടത്തിൽ ഈ ദ്വീപിനെ അടയാള പെടുത്തിയിരിക്കുന്നത് പോലും സ്‌നേക് ഐലൻഡ് എന്ന് തന്നെയാണ്. അത് കൊണ്ടുതന്നെ ബ്രസീലിയൻ ഗവണ്മെന്റ് ഈ ദ്വീപിലേയ്‌ക്കുള്ള യാത്രകൾക്ക് വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. പാമ്പ് ഗവേഷകർക്കും നേവി ഉദ്യോഗസ്ഥർക്കും മാത്രമേ ഈ ദ്വീപിൽ പോകുവാനുള്ള അനുമതിയുള്ളൂ. നൂറിൽ കൂടുതൽ ഏക്കർ സ്ഥലമാണ് ദ്വീപിന്റെ വിസ്തൃതി.

ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സാഹസിക യാത്രകൾ ചെയ്യുവാൻ ഇഷ്ടപെടുന്നവർക് ഇതൊരു നല്ല സ്ഥലം തന്നെയാണ്. പാറ കൂട്ടങ്ങളും വനങ്ങളും അടങ്ങിയതാണ് ഈ ദ്വീപ്. ലോകത്തിലെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പുകളിലൊന്നായ ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പാണ് ഈ ദ്വീപിലെ രാജാവ്. ഇത് മാത്രമല്ല ഏറ്റവും കൂടുതൽ വിഷമുള്ള സ്വർണ്ണ തലയൻ അണലിയും ഈ ദ്വീപിലെ പ്രധാന പാമ്പുകളിൽ ഒന്ന് തന്നെയാണ്. ഈ പാമ്പുകൾ കടിച്ചാൽ നിമിഷങ്ങൾക്കകം ജീവൻ നഷ്ടമാകും എന്നതിൽ ഒരു സംശയവും വേണ്ട. ഇത്രയും ഉഗ്ര വിഷമുള്ള ഇനങ്ങളിൽ പെട്ട പാമ്പുകൾ ലോകത്തെവിടെയും കാണില്ല എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഈ ദ്വീപ് ഏവരുടെയും പേടിസ്വപ്നം തന്നെയാണ്.

പാമ്പുകൾ മാത്രം അധിവസിക്കുന്ന ഈ ഒരു ദ്വീപിലേയ്‌ക്ക് ബ്രസീലിയൻ സർക്കാർ അറിയാതെ അനേകം ആളുകൾ എത്തുന്നതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഈ ദ്വീപിനുള്ളിലെ സ്വർണ്ണ തലയുള്ള പാമ്പുകൾക്ക് കരിഞ്ചന്തയിൽ ലക്ഷ കണക്കിന് വിലയുണ്ടത്രേ. ഈ വിവരം അറിയാവുന്നവർ തന്നെയാണ് പാമ്പിനെ പിടികൂടാനായി ഇവിടേക്ക് എത്തുന്നതും. ദ്വീപിനെ പറ്റി ഒരുപാട് കഥകൾ ബ്രസീൽ സർക്കാരിന് തന്നെ പറയാനുണ്ട്. 1909 ലാണ് ലൈറ്റ് ഹൗസ് സ്ഥാപിക്കാനായി കുറച്ചു ഉദ്യോഗസ്ഥർ ഈ ദ്വീപിലേയ്‌ക്ക് എത്തിയത്. എന്നാൽ അവരാരും ജീവനോടെ മടങ്ങി എത്തിയിട്ടില്ല എന്ന് പറയപ്പെടുന്നു. ഒരു കുടുംബത്തെ മുഴുവൻ ആളുകളും പാമ്പിന്റെ ആക്രമണത്തിൽ മരണപെട്ടതായും സർക്കാർ തന്നെ പറയുന്നു. ഈ സംഭവത്തിന് ശേഷം ഒരാളെ പോലും ഈ ദ്വീപിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close