KERALANEWS

ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവർക്കും ഇനി പരിശോധന ; അവലോകന യോഗത്തിൽ പുതിയ തീരുമാനവുമായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : കോവിഡ് അവലോകനയോഗത്തിൽ പുതിയ തീരുമാനവുമായി സർക്കാർ. വിവാഹം, ശവ സംസ്കാരം പോലുള്ള പൊതു പരിപാടികളിൽ പങ്കെടുക്കുന്ന ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നാണ് പുതിയ തീരുമാനം.

ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗങ്ങളിലാണ് തീരുമാനം ഉണ്ടായത്. പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സെപ്റ്റംബർ അവസാനത്തോടെ പതിനെട്ട് വയസ്സിൽ താഴെയുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനാണ് തീരുമാനം. ഞായറാഴ്ച ലോക്‌ഡൌൺ പിൻവലിക്കാൻ നിലവിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം വേണോന്ന് ശനിയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും.

ഇപ്പോൾ വാക്സിനേഷനിൽ മുന്നിലുള്ളത് വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളാണ്. ഈ ജില്ലകളിൽ രോ​ഗലക്ഷണം ഉള്ളവരെ മാത്രമായിരിക്കും ഇനി പരിശോധിക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞും കോവിഡ് വന്നവർ അഞ്ച് ശതമാനത്തിൽ കൂടുതലുള്ള ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close