NEWSTrendingviralWORLD

കണ്ണടവെച്ചപ്പോള്‍ എല്ലാം തെളിഞ്ഞു കാണാം; കുരുന്നിന്റെ സന്തോഷം ആരെയും കണ്ണ് നിറയിക്കും; വീഡിയോ കാണാം

ജീവിതത്തിലെ നല്ല നിമിഷങ്ങൾ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ആയും ഫോട്ടോകളായും പങ്കുവെക്കുന്നവർ ഏറെയാണ്. അത്തരത്തിൽ ചിലത് നമ്മെ സന്തോഷിപ്പിക്കും ചിലത് കരയിപ്പിക്കും. എന്നാലിതാ സന്തോഷത്താല്‍ കണഅണു നിറയിക്കുന്ന ഒരു വീഡിയോ ആണ് ട്വിറ്ററില്‍ ഇപ്പോള്‍ തകർക്കുന്നത്.

കാഴ്ചക്കുറവുള്ള കൊച്ചുപെണ്‍കുട്ടിക്ക് കണ്ണട ലഭിച്ചപ്പോഴുള്ള അവളുടെ മുഖഭാവമാണ് ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി. ജീവിതത്തിലാദ്യമായാണ് ഈ പെണ്‍കുട്ടി വ്യക്തതയോടെ കാഴ്ചകള്‍ കാണുന്നതെന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടു വയസ്സുകാരിയായ കൊച്ചുകുട്ടിക്ക് അവളുടെ അച്ഛന്‍ പിങ്ക് നിറമുള്ള കണ്ണട നല്‍കുന്നതാണ് വീഡിയോയുടെ തുടക്കം.

കണ്ണട വെച്ച് ഏതാനും നിമിഷങ്ങള്‍ക്കുശേഷമാണ് താന്‍ ഇത്രനാളും മങ്ങിയ കാഴ്ചകളാണ് കണ്ടുകൊണ്ടിരുന്നത് എന്ന് അവള്‍ മനസ്സിലാക്കിയത്. തെളിച്ചമുള്ള കാഴ്ചകള്‍ കണ്ട് അവള്‍ സന്തോഷത്താല്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. കുറച്ച് കഴിഞ്ഞ് കണ്ണട മാറ്റിയും വെച്ചും പല തവണ അവള്‍ തന്റെ കാഴ്ചയുടെ വ്യത്യാസം മനസ്സിലാക്കുന്നതും കാണാം. നിരവധി പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. കാഴ്ച തെളിഞ്ഞപ്പോഴുള്ള പെണ്‍കുട്ടിയുടെ മുഖഭാവം തങ്ങളെ കണ്ണു നിറയിച്ചു ഒട്ടേറെപ്പേര്‍ കമന്റുചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close