NEWS

പുരുഷനറിയാത്ത സ്ത്രീ ലൈം​ഗികാവയവം; വജൈനയെ കുറിച്ച് അറിയേണ്ടതെല്ലാം

സ്ത്രീകളുടെ ലൈംഗികാവയവമായ വജൈനയ്ക്ക് പ്രത്യേകതകൾ ഏറെയുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് മാത്രമാണ് സെക്സിന് മാത്രം എക്സ്ക്ലൂസീവായി ഒരു അവയവമുള്ളത്. എന്നാൽ, വെറും ലൈം​ഗിക ബന്ധം മാത്രമല്ല വജൈനയുടെ ധർമ്മം. പുരുഷൻ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങൾ വജൈനയുമായി ബന്ധപ്പെട്ടുണ്ട്.

ലാറ്റിൻ ഭാഷയിൽ ഷീറ്റ് ഫോർ ദ ഷീൽഡ് എന്നാണ് ഇതറയിപ്പെടുന്നത്. സ്ത്രീ ശരീരത്തിലെ റീ പ്രൊഡക്ടീവ് മെഷീനറി എന്നാണ് ഇത് അറിയപ്പെടുന്നതും. സ്ത്രീയുടെ പ്രസവമെന്ന പ്രക്രിയയുമായി ബന്ധപ്പെട്ട ഒന്നു കൂടിയാണിത്. ആരോഗ്യപരമായി നിരവധി കാര്യങ്ങൾ വജൈനയുടെ കാര്യത്തിൽ ബാധികവുമാണ്. സ്ത്രീ ശരീരത്തിലെ തന്നെ ഏറ്റവും സെൻസിറ്റീവായ അവയവമാണ് വജൈന.

ധാരാളം നെർവുകൾ, അതായത് നാഡികൾ ഒത്തിണങ്ങിയ ഒന്നു കൂടിയാണ് വജൈന. ഇതിനാൽ തന്നെയാണ് ഈ ഭാഗം ഏറെ സെൻസിറ്റീവ് എന്നു കരുതുന്നതും. വജൈനൽ ഭാഗത്ത് നല്ല ബാക്ടീരിയകൾ ഏറെയുണ്ട്. ഇവയ്ക്ക് നാശം നേരിടുമ്പോഴാണ് വജൈനൽ ഇൻഫെക്ഷൻ പോലുള്ള പ്രശ്‌നങ്ങൾ വരുന്നത്. തൈരിൽ കണ്ടു വരുന്ന ലാക്ടോ ബാസിലി എന്ന ബാക്ടീരിയയാണ് ഇതിലുമുള്ളത്. ഇതിനാൽ തന്നെയാണ് യോനീഭാഗത്തെ അണുബാധകൾക്ക് തൈര് നല്ല മരുന്നാകുന്നത്. ഈ ബാക്ടീരിയ വജൈനൽ ഭാഗത്തിന് ദോഷകരമായ മൈക്രോ ഓർഗാനിസംസിനെ നശിപ്പിയ്ക്കുന്നു.

വജൈന ഏറെ ഇലാസ്റ്റിസിറ്റിയുള്ളതാണ്. 200 ശതമാനം വരെ വികസിയ്ക്കാൻ ശേഷിയുള്ള വജൈന സെക്‌സ് സമയത്തും പ്രസവസമയത്തും വികസിയ്ക്കുന്നു. ഈ ഭാഗത്തെ ഇലാസ്റ്റിസിറ്റിയുള്ള മസിലുകളാണ് ഇതിന് കാരണം. ഇതു പോലെ തന്നെ സ്വയം ക്ലീനിംഗ് മെക്കാനിസമുള്ള ഒന്നു കൂടിയാണ് യോനീഭാഗം. ഡിസ്ചാർജാണ് ഇതിന്റെ സ്വയം ക്ലീനിംഗ് മെക്കാനിസം. ഇതിനാൽ തന്നെ വജൈയിൽ സോപ്പോ ഇതു പോലെയുളള ലിക്വിഡുകളോ കഴുകാൻ ഉപയോഗിയ്‌ക്കേണ്ടതില്ല. വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകി വൃത്തിയാക്കിയാൽ മതിയാകും.

വജൈനയ്ക്കും സ്രാവിനും സാമ്യമുണ്ടെന്നു പറയാം. സ്രാവിലെ ലംഗ്‌സിൽ കാണപ്പെടുന്ന അതേ ലൂബ്രിക്കന്റാണ് വജൈനയിലും കാണപ്പെടുന്നത്. ഇത് ചില സൺസ്‌ക്രീമുകളിലും കോസ്‌മെറ്റിക്കുകളിലും ഉപയോഗിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം.ഇതുപോലെ വജൈനൽ രോമങ്ങൾക്കും അതിന്റേതായ ധർമങ്ങളുണ്ട്. ഇത് വജൈനയുടെ സ്വാഭാവിക ഈർപ്പവും ആരോഗ്യകരമായ ബാക്ടീരികളും സംരക്ഷിയ്ക്കുന്നതിന് സഹായിക്കുന്നു. ഈ ഭാഗത്തെ രോമത്തിന് മൂന്നാഴ്ചയിൽ കൂടുതൽ വളർച്ചയുമുണ്ടാകില്ല. അതായത് മൂന്നാഴ്ചയേ ഇതു വളരൂ. ഇതിനാൽ തന്നെ ഈ ഭാഗം പൂർണമായി ഷേവ് ചെയ്യുകയോ വാക്‌സ് ചെയ്യുകയോ വേണ്ട. ആരോഗ്യകരമായി, സൗകര്യമനുസരിച്ച് വെട്ടിയൊതുക്കാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close