NEWSSPORTS

പരിശീലനത്തിനിടെ റൊണാൾഡീഞ്ഞോയെ കെട്ടിപ്പിടിച്ച് മെസ്സി; വൈറൽ വീഡിയോ കാണാം

പാരിസ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി-ആർ. ബി. ലെയ്പ്സിഗ് മത്സരത്തിന് മുൻപുള്ള പിഎസ്ജിയുടെ പരിശീലനത്തിൽ റൊണാൾഡീഞ്ഞോയുടെ അപ്രതീക്ഷിത വിസിറ്റിന് സാക്ഷ്യം വഹിച്ച് പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയം.

ഇരുവരും ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ചവരാണ്. 10ാം നമ്പർ ജേഴ്സിയിൽ ബാർസയിൽ തിളങ്ങി നിന്ന താരമായിരുന്നു റൊണാൾഡീഞ്ഞോ. ബാഴ്സയിൽ നിന്ന് താരം പോയപ്പോൾ 10ാം നമ്പർ ജേഴ്സി മെസ്സിക്ക് ലഭിച്ചു. നേരത്തെ ആർ. ബി. ലെയ്പ്സിഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാർ തകർത്തത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ സൂപ്പർതാരം കിലിയൻ എംബാപ്പെ പിഎസ്ജിക്കായി ഗോൾ നേടി. ഡ്രാക്‌സലറുടെ പാസിൽ നിന്നായിരുന്നു ഗോൾ. 28ാം മിനിറ്റിൽ ആന്ദ്രേ സിൽവ ലെയ്പ്സിഗിന്റെ ആദ്യ ഗോൾ നേടി. ആഞ്ചെലിനോ ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയുടെ 57ാം മിനിറ്റിൽ നോർഡി മുകിയെലെ ലെയ്പ്സിഗിന് ലീഡ് നൽകി. ആഞ്ചെലിനോ തന്നെയായിരുന്നു ഈ ഗോളിന് പിന്നിലും. 67ാം മിനിറ്റിൽ ആയിരുന്നു മെസ്സി വലകുലുക്കിയത്. ഏഴ് മിനിറ്റിനു ശേഷം ബോക്സിനുള്ളിൽ വെച്ച് എംബാപ്പയെ ഫൗൾ ചെയ്തതിന് പിഎസ്ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മെസ്സി ഈ കിക്ക് അനായാസം വലക്കുള്ളിലാക്കി പിഎസ്ജിയെ വിജയത്തിലെത്തിച്ചു. രണ്ടാം പകുതിയുടെ അധിക സമയത്ത് പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എംബാപ്പെ പാഴാക്കിക്കളയുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close