KERALANEWSTop News

മുൻ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം; കമ്മീഷനു മുന്നിൽ എത്തുന്നത് കൂടുതൽ പരാതികൾ; പരാതി നല്‍കിയവരില്‍ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും

ആലപ്പുഴ: മുൻ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം നടത്തുന്ന സിപിഎം പാർട്ടി കമ്മീഷനു മുന്നിൽ എത്തുന്നത് കൂടുതൽ പരാതികൾ. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമ്മീഷനു മുന്നിൽ പരാതിയായെത്തിയെന്നാണ് വിവരം. സുധാകരൻ തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുഗോപാൽ ഉൾപ്പടെയുള്ളവർ പരാതി ഉന്നയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമ്മീഷനു മുന്നിൽ ഇദ്ദേഹം ഹാജരാക്കി. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് കമ്മീഷനു മുന്നിൽ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാട് എടുത്തു എന്നാണ് വിവരം. സജി ചെറിയാൻ, എ എം ആരിഫ് എന്നിവർ അടക്കമുള്ളവർ സ്ഥലം എംഎൽഎ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു എന്നും റിപ്പോർട്ടുണ്ട്.

അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളിൽ നിന്ന് ഹാജരായവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്തെളിവെടുപ്പ് പൂർത്തിയാക്കിയ കമ്മീഷൻ, ഉടൻതന്നെ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറും. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷൻ അന്വേഷിക്കുന്നത്.ജി. സുധാകരൻ തനിക്ക് പറയാനുള്ള കാര്യങ്ങൾ എഴുതി തയ്യാറാക്കി കഴിഞ്ഞ ദിവസം കമ്മീഷനു കൈമാറിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close