KERALANEWSTop News

പരീക്ഷയിലും പരീക്ഷണം; രജിസ്ട്രേഷൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ചോദ്യ കടലാസുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ; ബുധനാഴ്‌ച ആരംഭിക്കാനിരുന്ന പരീക്ഷ വ്യാഴാഴ്ചത്തേക്ക്; ആശങ്കയിൽ അധ്യാപകരും വിദ്യാർത്ഥികളും

മലപ്പുറം : സംസ്ഥാന സെക്കൻഡറി സ്കൂൾ ഡയറക്ടറേറ്റ് ഈ വർഷം സേ, ഇംപ്രൂവ്മെന്റ് പരീക്ഷകളിൽ നടപ്പാക്കിയ മാറ്റങ്ങൾ അധ്യാപകരിലും വിദ്യാർത്ഥികളിലും ആശങ്ക ഉണർത്തുന്നു.

പരീക്ഷക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷന്റെ അവസാന ദിവസം ഉച്ചയോടെ ലിങ്ക് വെബ്സൈറ്റിൽ നിന്നു പിൻവലിച്ചതാണ് ആദ്യ പരീക്ഷണമായത്. ഇതിനെ തുടർന്ന് പരാതികൾ വന്നപ്പോൾ കുട്ടികളുടെ വിവരങ്ങൾ ഡയറക്ടറേറ്റിലേക്ക് ഇ- മെയിൽ ആയി നൽകാൻ അറിയിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഒന്നിച്ചെത്തിയ വിവരങ്ങൾ ചേർക്കുന്നത് മറ്റൊരു പ്രതിസന്ധി ആയി.

രജിസ്ട്രേഷൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ചോദ്യ കടലാസുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത് പ്രിൻസിപ്പൽമാരേയും ആശങ്കയിലാക്കി. പല വിഷയങ്ങൾക്കും വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് ചോദ്യപേപ്പർ ലഭിച്ചിട്ടില്ല. പ്രിൻസിപ്പൽമാരുടെ ഉത്തരവാദിത്തത്തിൽ ബാക്കിയുള്ളവ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും സ്വീകരിക്കണം എന്നാണ് നിർദ്ദേശം. എന്നാൽ ജില്ലാകേന്ദ്രങ്ങളിൽ ആവിശ്യമായ ചോദ്യപേപ്പർ ലഭിക്കാനില്ല.ബുധനാഴ്‌ച ആരംഭിക്കാനിരുന്ന പരീക്ഷ വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയതാണ് ഒടുവിലത്തെ പരീക്ഷണമായത്. ബുധനാഴ്ച നടത്താനിരുന്ന പരീക്ഷ ഓണത്തിന്റെ തലേന്നത്തെയ്ക്കാണ് മാറ്റിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close