KERALANEWS

അധ്യയനവർഷം പൂർത്തിയായിട്ടും പരീക്ഷകൾ നടക്കുന്നില്ല; കാലിക്കറ്റ് സര്‍വകലാശാല വിദ്യാർത്ഥികൾ ദുരിതത്തിൽ

തേഞ്ഞിപ്പാലം: അധ്യയനവർഷം പൂർത്തിയായിട്ടും കാലിക്കറ്റ് സര്‍വകലാശാല എം.സി.എ വിദ്യാര്‍ഥികള്‍ പരീക്ഷകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ്.

സര്‍വകലാശാലയ്ക്കു കീഴിലെ സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.സി.എസ്.ഐ.ടി.) നടത്തുന്ന കോഴ്‌സിലെ 2018 ബാച്ച് വിദ്യാര്‍ഥികളാണ് ഇപ്പോഴും ദുരിതത്തിൽ തുടരുന്നത്. മൂന്നുവര്‍ഷത്തെ മാത്രം ആവശ്യപ്പെടുന്ന കോഴ്‌സ് നാലരവര്‍ഷം പിന്നിട്ടിട്ടും പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ല. അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷകളാണ് ഇപ്പോഴും ബാക്കിയായി തുടരുന്നത്. സപ്ലിമെന്ററി പരീക്ഷകളും ബാക്കിയായി തുടരുന്നു.

ഇവര്‍ക്കൊപ്പം പഠിച്ചിറങ്ങേണ്ട 2019 ലാറ്ററല്‍ എന്‍ട്രി ബാച്ചിനും രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ ഇനിയും നടത്താനിരിക്കുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താത്തതുമൂലം ഇവരുടെ കോഴ്‌സും നീണ്ടു പൊയ്കൊണ്ടിരിക്കുകയാണ്.

അവസാനവര്‍ഷത്തിലേക്കു കടന്ന 2019 ബാച്ചിലുള്ളവര്‍ക്ക് ആദ്യ സെമസ്റ്റര്‍ പരീക്ഷ മാത്രമാണ് ഇതിനോടകം നടന്നത്. കോവിഡിന് മുന്‍പുതന്നെ വൈകിയ പരീക്ഷകളാണ് ഇപ്പോഴും പൂര്‍ത്തിയാകാതെ നില്‍ക്കുന്നത്. ഇതുമൂലം അധ്യയന വർഷം അവസാനിച്ചിട്ടും തുടര്‍പഠനത്തിനും ജോലികള്‍ക്കുമുള്ള അവസരം നഷ്ടപ്പെട്ട പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ.

കൃത്യമായി കോഴ്‌സ് ഫീസ് നല്‍കിയിട്ടും പല സെന്ററുകളിലും ലാബ് സൗകര്യങ്ങള്‍ തകരാറിലാണെന്നും വിദ്യാര്‍ഥികള്‍ പരാതി ഉന്നയിക്കുന്നു. സെന്ററുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close