Breaking NewsKERALANEWSTop News

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന സ്മരണകളുമായി ദീപശിഖാ പ്രയാണം; കൊല്ലത്ത് നൽകിയത് ഉജ്ജ്വല സ്വീകരണം

‌കൊല്ലം: മുംബൈ ഭീകരാക്രമണത്തിൽ പോരാടി ജീവൻ ബലി നൽകിയ ധീര ദേശാഭിമാനികളുടെ ജ്വലിക്കുന്ന സ്മരണകളുമായി ദീപശിഖാ പ്രയാണം. സൈനികരുടെ സംസ്ഥാന കമ്മിറ്റി ആയ എക്സാത്തിന്റെ നേതൃത്വത്തിലായിരുന്നു ദീപശിഖാ പ്രയാണം. കാസർകോട് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളുടെയും സൈനിക കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കൊല്ലം ജില്ലയിലൂടെ കടന്നു പോയ ദീപശിഖാ പ്രയാണത്തിന് കൊല്ലം ജില്ലയിലെ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം ആൻഡ് ചാരിറ്റബിൾ സൊസൈറ്റി വളരെ വിപുലമായ സ്വീകരണങ്ങൾ ആണ് സജ്ജീകരിച്ചത്. പത്തനംതിട്ടയുടെ കയ്യിൽ നിന്നും ഏനാത്ത് വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സുബേദാർ & ഹോണററി കാപ്റ്റൻ സതീശൻ ശൗര്യചക്ര ദീപശിഖ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. രശ്മി ആർ ബൈക്കു റാലി ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു. കാർഗിൽ വാർ ഹീറോ എൻ കെ ഗണേശൻ പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു.

വൻ ജനാവലികളുടെയും, വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിപശിഖ പ്രയാണം കൊട്ടാരക്കരയിൽ എത്തിച്ചേർന്നത്. കൊട്ടാരക്കരയിൽ നടന്ന സ്വീകരണ ചടങ്ങിൽ 9 കേരള Bn NCC AO റിസ്വാൻ ഖാൻ, കൊട്ടാരക്കര എസ്എച്ച്ഓ എന്നിവരുടെ സാന്നിധ്യത്തിൽ കാർഗിൽ വാർ ഹീറോ എൻ കെ മണിലാലിനെ പൊന്നാട അണിയിച്ചു.

കുണ്ടറയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ എംഎൽഎ പിസി വിഷ്ണുനാഥ്, ആർ എഫ് ഒ ജയൻ, എൻ സി സി കേഡറ്റ്സ്, സ്കൂൾ അധികൃതർ എന്നിവരും പങ്കാളികളായി. കൊല്ലം ഫാത്തിമാ മാതാ കോളേജിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ കോളേജ് അധികൃതരും കൊല്ലം ഈസ്റ്റ് എസ്എച്ച്ഒ, പ്രശസ്ത സിനിമ താരം മീനാക്ഷി, സെല്ഫ് എംപ്ലോയേഡ് വുമെൻസ് അസോസിയേഷൻ, എൻസിസി കേഡറ്റ്സ്, സിവിൽ ഡിഫെൻസ് എന്നിവർ സംസാരിച്ചു.

കൊല്ലത്തുനിന്ന് കരിക്കോട്, മേവറം വഴി കൊട്ടിയത്ത് എത്തിച്ചേർന്ന ദീപശിഖ പ്രയാണത്തിന് പൗരസമിതിയും പഞ്ചായത്തും ചേർന്നു സ്വീകണങ്ങൾ നൽകി. ചാത്തന്നൂരിൽ പഞ്ചായത്തു പ്രസിഡന്റ് ടി ഡിജു, എൻ സി സി കേഡറ്റ്സ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഏർപ്പെടുത്തിയ സ്വീകരണങ്ങൾ ഏറ്റു വാങ്ങി. പാരിപ്പള്ളിയിൽ എം എൽ എ ജയലാലിന്റെ നേതൃത്വത്തിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം കൊല്ലം തിരുവന്തപുരം അതിർത്തിയായ കടമ്പാട്ട് കോണത്‌ വച്ചു ലെഫ്റ്റ് ജനറൽ വൈ സി തരകൻ ദീപശിഖ തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയ്ക്ക് കൈമാറി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close