KERALANEWS

ബാറുകളിലെ അമിത നിരക്ക് ; എക്‌സൈസ് പരിശോധന ആരംഭിച്ചു

കൊച്ചി : ബാറുകളിൽ മദ്യത്തിന് വില കൂട്ടി വിൽക്കുന്നു എന്ന പരാതിയെത്തുടർന്ന് കൊച്ചി നഗരത്തിലെ ബാറുകളിൽ എക്‌സൈസ് പരിശോധന. ഒരു കുപ്പിക്ക് 50 മുതൽ 100 വരെ അധിക തുക ഈടാക്കുന്നു. അതിനുള്ള ബില്ലും നൽകില്ല. ഓണക്കാലത്തോടനുബന്ധിച്ച് മദ്യത്തിന് ആവശ്യക്കാരേറുമ്പോൾ അധിക വരുമാനം ബാറുകൾക്ക് ലഭിക്കും. അതുപോലെ രാത്രി 7 മണിക്ക് ശേഷം വിൽപന നടത്തുന്ന ബാറുകൾക്കെതിരെയും കർശന നടപടി എടുക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

ഓണത്തിന് ശേഷം വീണ്ടും ലോക്ക്ഡൗൺ ആകുമോ എന്ന് ഭയന്ന് പലരും സ്റ്റോക്ക് തീർക്കുന്നതിനായി നിശ്ചിത സമയത്തിന് ശേഷവും ബാറുകൾ തുറന്ന് വെക്കുന്നു. അതുപോലെ അധിക വില ഈടാക്കുന്നതിന് എതിരെയും ചില ബാറുകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കർശന പരിശോധന നടത്തും എന്നും അധികൃതർ പറഞ്ഞു.

എന്നാൽ സർക്കാർ കോവിഡ് കാലത്ത് ബാറുകൾക്ക് പരിഗണന നൽകിയില്ലെന്നും, കോവിഡ് നിയന്ത്രണങ്ങൾ ബാറുകളെ രൂക്ഷമായി ബാധിച്ചുവെന്നും ബാർ ഉടമകൾ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close