NEWSWORLD

റാപ്പിഡ് ടെസ്റ്റിന്‍റെ പേരിൽ വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് ചൂഷണം; കേരളത്തില്‍ സമരത്തിനൊരുങ്ങി കെ.എം.സി.സി

റാപ്പിഡ് പി സി ആർ ടെസ്റ്റിന്‍റെ പേരിൽ വിമാനത്താവളങ്ങളിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ.എം.സി.സി കേരളത്തിൽ സമരത്തിനൊരുങ്ങുന്നു. കെ.എം.സി.സി മുസ്ലിംലീഗുമായി ചേർന്നാണ് സമരം സംഘടിപ്പിക്കുക. വിമാനത്താവളത്തിലെ റാപ്പിഡ് പി സി ആർ ടെസ്റ്റിന് 2500 രൂപയാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. 48 മണിക്കൂറിന് മുമ്പെടുത്ത് പി സി ആർ ടെസ്റ്റിന് പുറമെയാണ് ഇത്രയും രൂപ കൊടുത്ത് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തുന്നത്. ഇത്തരത്തിൽ നടത്തുന്ന റാപ്പിഡ് ടെസ്റ്റിന്‍റെ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് നേതൃത്വത്തോടൊപ്പം വിമാനത്താവളമുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.

പ്രവാസികൾക്കായി നിലവിലുള്ള ഫണ്ടുകൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തയാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിവേദനങ്ങളും സൂചനാ സമരങ്ങളും സർക്കാർ അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുന്നതെന്നും കെ എം സി സി നേതാക്കൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close