INDIANEWSTrending

അവിഹിത ബന്ധങ്ങളുണ്ടായിരിക്കാം, എന്നാൽ അവിഹിത സന്തതിയെന്ന സങ്കൽപം നിലനിൽക്കുന്നില്ല ; വിവാഹേതര ബന്ധത്തിലെ മക്കൾക്കും ആശ്രിതനിയമന അർഹത: ബംഗളൂരു ഹൈക്കോടതി

ബംഗളൂരു: വിവാഹ ബന്ധത്തിലൂടെ ഉണ്ടാകുന്ന കുട്ടികള്‍ക്കു മാത്രമല്ല വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ച് ബംഗളൂരു ഹൈക്കോടതി. അവിഹിത ബന്ധങ്ങളാണെങ്കില്‍ പോലും അവിഹിത സന്തതികള്‍ എന്ന സങ്കല്‍പം നിലനില്‍ക്കില്ലെന്ന് ബംഗളൂരു ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഒരു വിവാഹം നിലനില്‍ക്കെ മറ്റൊന്നിനു നിയമസാധുത ഇല്ല. എങ്കിലും ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും എച്ച് സഞ്ജീവ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശങ്ങള്‍.

കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ ആശ്രിത നിയമനം നിഷേധിച്ചത് ചോദ്യം ചെയ്ത് കനക്പുര സ്വദേശിയായ കെ സന്തോഷ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ലൈന്‍മാനായിരുന്ന പിതാവ് കബ്ബാലയ്യ എന്നയാള്‍ 2014ല്‍ മരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുള്ള മകന്‍ സന്തോഷ് ജോലിക്കായി അപേക്ഷിച്ചു. എന്നാല്‍ കെപിടിസിഎല്‍ അനുവദിച്ചില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close