NEWSWORLD

അതി ശക്തമായ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശങ്ങളെ അതിജീവിക്കാൻ 100 ബില്യൺ ഡോളറിലധികം ആവശ്യം: ജോ ബൈഡൻ

വാഷിംഗ്ടൺ : രാജ്യത്തുടനീളം നാശം വിതച്ച് ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും തുടരുമ്പോൾ അതിനെ അതിജീവിക്കാൻ ഈ വർഷം അമേരിക്കയ്ക്ക് കുറഞ്ഞത് 100 ബില്യൺ ഡോളറിലധികം ചിലവ് വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ പറഞ്ഞു. ചൊവ്വാഴ്ച്ച കൊളറാഡോ സന്ദർശിച്ചപ്പോൾ അദ്ദേഹം പടിഞ്ഞാറൻ യുഎസ്സിലെ വരൾച്ചയെക്കുറിച്ചും പടരുന്ന കാട്ടുതീയെ പറ്റിയും സൂചിപ്പിച്ചു.

ഗോൾഡൻ, കൊളറാഡോയിലെ നാഷണൽ റിന്യൂവബിൾ എനർജി ലബോറട്ടറി സന്ദർശിച്ചതായിരുന്നു ബൈഡൻ. കാലിഫോർണിയയും ഐഡഹോയും അദ്ദേഹം സന്ദർശിച്ചിരുന്നു. ആഗോളതാപനം കാരണം മേഖലയിലെ ഭൂപ്രകൃതി കരിഞ്ഞു നശിച്ചു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഡസൻ കണക്കിന് പേരുടെ മരണത്തിനും കാരണമായ ചുഴലിക്കാറ്റുകളോടും കൊടുങ്കാറ്റുകളോടും രാജ്യം യുദ്ധം ചെയ്യുകയാണെന്നും ബൈഡൻ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണി നേരിടാൻ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ ഇൻഫ്രാസ്ട്രക്ചർ ചെലവ് പദ്ധതികൾക്ക് പിന്തുണ നൽകാൻ ബിഡൻ അഭ്യർത്ഥിച്ചു. കടുത്ത കാലാവസ്ഥ മൂലമുണ്ടായ നാശത്തിന് കഴിഞ്ഞ വർഷം 99 ബില്യൺ ഡോളർ ചിലവായി, ഇത് 2021 ൽ 100 ​​ബില്യണിലധികം വരുമെന്ന് ബൈഡൻ പറഞ്ഞിരുന്നു.

ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിക്കോളാസ് ചൊവ്വാഴ്ച ടെക്സാസിന്റെയും ലൂസിയാനയുടെയും തീരങ്ങളിൽ ആഞ്ഞടിക്കുകയും തുടർന്ന് തെരുവുകളിൽ വെള്ളം കയറുകയും ലക്ഷക്കണക്കിന് വീടുകളും സ്ഥാപങ്ങളും വെള്ളത്തിലാവുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തു. സമീപ വർഷങ്ങളിലായി കൊടുങ്കാറ്റുകൾ ശക്തമാകുന്നുണ്ടെന്നും വലിയ നാശം വിതയ്ക്കുന്നുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close