KERALANEWSTrending

‘ആർക്കെങ്കിലും ഉപകാരപ്പെടും’; സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പേരുകൾ പങ്കുവെച്ച് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പേരുകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ മന്ത്രി.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ചാണ് അബ്ദുറബ്ബ് ഇത്തരത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇന്ന് വൈകീട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജുമൊന്നിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം വിദ്യഭ്യാസ മന്ത്രിക്ക് തെറ്റിയിരുന്നു. ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്നു… അല്ല, 23 സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഈ പരാമർശത്തെ പരിഹസിച്ചാണ് രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ പട്ടിക അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകള്‍ താഴെ കൊടുക്കുന്നു.. ആര്‍ക്കെങ്കിലും ഉപകാരപ്പെടും. ‘ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close