NEWSTECHTrendingWORLD

പൗരന്മാരുടെ സ്വകാര്യതയിൽ കടന്നു കയറി; ഫേസ്ബുക്കിനും ഗൂഗിളിനും പിഴ ചുമത്തിയത് 1,749 കോടി രൂപ; എന്നാൽ ​ഗൂ​ഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല

പാരീസ്: ഇ-സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഫേസ്ബുക്കിനും ഗൂഗിളിനും വൻ പിഴ ചുമത്തി ഫ്രാൻസ്. ഫ്രാൻസിൽ കുക്കി ട്രാക്കിങ് നടത്തിയ ഗൂഗിളിനും ഫേസ്ബുക്കിനും ചുമത്തപ്പെട്ടിരിക്കുന്നത് 235 ദശലക്ഷം ഡോളറാണ്. അമേരിക്കൻ മാധ്യമം പൊളിറ്റിക്കോ പുറത്തുവിട്ട രേഖകൾ ഉദ്ധരിച്ചുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ഫ്രഞ്ച് ഡാറ്റാ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഗൂഗിളിൽ നിന്ന് 150 ദശലക്ഷം യൂറോയും ഫേസ്ബുക്കിൽ നിന്ന് 60 ദശലക്ഷം യൂറോയും പിഴ ഈടാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

കുക്കി ട്രാക്കിംഗ് സാങ്കേതികവിദ്യ നിരസിക്കാൻ ഫ്രഞ്ച് ഉപയോക്താക്കളെ അനുവദിച്ചില്ല എന്നതാണ് നടപടി സ്വീകരിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ടെക് ഭീമന്മാർ പ്രതിദിനം 100,000 യൂറോ വീതം പിഴ നൽകേണ്ടി വരുമെന്നും CNIL അറിയിച്ചു. പിഴ ചുമത്താനുള്ള നീക്കത്തോട് ഗൂഗിൾ പ്രതികരിച്ചിട്ടില്ല.

”ഞങ്ങൾ ഈ തീരുമാനം അവലോകനം ചെയ്യുകയാണ്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”, ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ”ഉപയോക്താകൾക്ക് അവരുടെ സ്വകാര്യ വിവരങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകുന്നതാണ് ഞങ്ങളുടെ കുക്കി കൺസന്റ് നയം. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ സെറ്റിങ്‌സിൽ ഉൾച്ചേർത്തിട്ടുള്ള പുതിയ മെനു ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും കുക്കിയുമായി ബന്ധപ്പെട്ട തങ്ങളുടെ തീരുമാനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും”, വക്താവ് കൂട്ടിച്ചേർത്തു.

ഫ്രഞ്ച് സ്വകാര്യതാ റെഗുലേറ്റർ വമ്പൻ ടെക്ക് കമ്പനികൾക്ക് പിഴ ചുമത്തുന്നത് ഇതാദ്യമായല്ല. 2020 ഡിസംബറിൽ ഇ-സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് സിഎൻഐഎൽ ആമസോണിനും ഗൂഗിളിനും യഥാക്രമം 35 ദശലക്ഷം യൂറോയും 100 ദശലക്ഷം യൂറോയും പിഴ ചുമത്തിയിരുന്നു. ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) പ്രകാരം ഗൂഗിളിന് 50 മില്യൺ യൂറോയും പിഴ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വാട്ട്‌സ്ആപ്പിന് 225 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു. വാട്‌സ്ആപ്പ് മാതൃ കമ്പനിയുമായി വിവരങ്ങൾ പങ്കുവെയ്ക്കുന്നത് എങ്ങനെ എന്ന കാര്യത്തിൽ സുതാര്യത പുലർത്താത്തതിനായിരുന്നു പിഴ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close