NEWSTop NewsWORLD

പലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് ഫേസ്ബുക്കിന്റെ വിലക്ക്; പലസ്തീൻ ഭീകരരെ വാഴ്ത്തിപാടുന്ന പോസ്റ്റുകളും ചിത്രങ്ങളും നീക്കം ചെയ്യും; നീക്കം ചെയ്യുന്നവയിൽ കൂടുതലും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങൾ

ജറുസലേം: പലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. സോഷ്യൽ മീഡിയകളിൽ പലസ്തീൻ ഭീകരരെ വാഴ്ത്തിപാടുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ് നീക്കം ചെയ്യാൻ ഫേസ്ബുക്ക് അതിയിച്ചിരിക്കുന്നത്. ഈ നീക്കത്തിൽ പ്രതിഷേധവുമായി പലസ്തീൻ അനുകൂലികൾ രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ അതിനെ ഒന്നും വകവെക്കാതെയാണ് ഫേസ്ബുക്കിന്റെ നീക്കം.

കഴിഞ്ഞ മേയ് മുതലാണ് ഫേസ്ബുക്ക് പലസ്തീൻ അനുകൂല ആശയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ അതിനുശേഷവും ഇത്തരം പോസ്റ്റുകൾ തുടർന്നുകൊണ്ടിരുന്നു. നിലവിൽ നീക്കം ചെയ്യുന്നവയിൽ കൂടുതലും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ്. ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള ഫേസ്ബുക്കിന്റെ തന്നെ മുഖ്യധാര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിലും ഇതേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പലസ്തീന്റെ ഭീകരവാദവും മനുഷ്യാവകാശ ലംഘനങ്ങളും മൂടിവെയ്‌ക്കുകയും അനുകൂല പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന പോസ്റ്റുകളാണ് ഇവയിൽ നിന്നെല്ലാം നീക്കം ചെയ്യുക. പലസ്തീൻ അനുകൂല ഫോട്ടോകൾ, വീഡിയോ, കുറിപ്പുകൾ, ഹാഷ്ടാഗുകൾ തുടങ്ങിയവയും ഫേസ്ബുക്ക് നീക്കം ചെയ്യും. എന്നാൽ ഫേസ്ബുക്കിന്റെ നീക്കം അഭിപ്രായ പ്രകടനത്തിലുള്ള കടന്നുകയറ്റമാണെന്ന് പലസ്തീൻ അനുകൂലികൾ ആരോപിച്ചു.

കഴിഞ്ഞ മേയിൽ ഇസ്രായേലിൽ പലസ്തീൻ ഭീകരർ റോക്കറ്റാക്രമണം നടത്തിയിരുന്നു. മലയാളി നഴ്‌സ് അടക്കമുള്ളവരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെത്. തുടർന്ന് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയപ്പോൾ പലസ്തീനികൾ സോഷ്യൽ മീഡിയയിലൂടെ അനുകൂല പോസ്റ്ററുമായി എത്തിയിരുന്നു. മലയാളികളും ഇക്കുട്ടത്തിൽ ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന മറ്റൊരു വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close