NEWSTECH

ഒരു വർഷത്തെ തകർപ്പൻ പ്ലനുകൾ അവതരിപ്പിച്ച് ജിയോ; ഇനി ചുരുങ്ങിയ ചിലവിൽ കൂടുതൽ നേടാം

മികച്ച പ്രീപെയ്ഡ് പ്ലാനുകളുമായി ഇതാ ജിയോ വന്നിരിക്കുന്നു. ഇവയിൽ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നത് 2397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ്. 2397 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് 365 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്. ഇതിൽ ലഭിക്കുന്ന 4ജി ഡാറ്റ ലിമിറ്റ് ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് എടുത്തു പറയേണ്ട കാര്യം. കൂടാതെ ഈ പ്ലാൻ ഒരു വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത്.

T20 ക്രിക്കറ് വേള്‍ഡ് കപ്പ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ വഴി കാണുവാന്‍ ജിയോ ഓഫറുകൾ നൽകുന്നുണ്ട്. ഇപ്പോള്‍ 499 രൂപയുടെ പ്ലാനുകളില്‍ മുതല്‍ 2599 രൂപയുടെ പ്ലാനുകളില്‍ വരെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ്. ആദ്യം ലഭിക്കുന്ന ഓഫര്‍ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ആണ്. 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഈ പ്ലാനുകളില്‍ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഇത് ലഭിക്കുന്നത്.

അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ആണ്. 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ്. 56 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഇത് ലഭിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close