NEWSTECH

ഉപഭോക്താക്കളില്‍ ഒരു വിഭാഗത്തില്‍ നിന്ന് ഫീസീടാക്കാന്‍ തീരുമാനിച്ച് ഫേസ്ബുക്ക്; ഡെലിവറി ചാര്‍ജ് അടക്കമുള്ള വിലയിലാവും ഈടാക്കുക; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഉപഭോക്താക്കളില്‍ ഒരു വിഭാഗത്തില്‍ നിന്ന് ഫീസീടാക്കാന്‍ തീരുമാനിച്ച് ഫേസ്ബുക്ക്. യുകെയിലെ പ്ലാറ്റ്ഫോം വഴി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന സെല്ലര്‍മാരില്‍ നിന്നാണ് കമ്മീഷന്‍ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ശതമാനം കമ്മീഷനാണ് പ്രാഥമികമായി ഈടാക്കുക.

ഇന്ത്യയിലും ചെറുതും വലുതുമായ നിരവധി സെല്ലര്‍മാര്‍ തങ്ങളുടെ മാര്‍ക്കറ്റിങിന് വേണ്ടി ഫേസ്ബുക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ ഈ കമ്മീഷന്‍ ഇന്ത്യയിലും നിലവില്‍ വരുമോയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കച്ചവടക്കാര്‍ക്ക് സൗകര്യം സൗജന്യമായി ഉപയോഗിക്കാമെന്നാണ് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്. 2022 ജനുവരി വരെ മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. യുകെയില്‍ ഹെര്‍മ്സ് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ഈയിടെ ഫെയ്സ്ബുക് കരാറിലെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സെല്ലര്‍മാരില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്നത്.

ഡെലിവറി ചാര്‍ജ് അടക്കമുള്ള വിലയിലാവും കമ്മീഷന്‍ ഈടാക്കുകയെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതെങ്ങിനെയാണ് കച്ചവടക്കാരെ ബാധിക്കും എന്നത് കണ്ടറിയേണ്ടതാണ്. മാതൃ കമ്പനിക്ക് ചരിത്ര പരമായ പേരുമാറ്റവും അടുത്തിടെ ഫേസ്ബുക്ക് നടത്തിയിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close