KERALANEWS

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച; എറണാകുളത്ത് തോൽവി നേരിട്ട മണ്ഡലങ്ങളിൽ സിപിഎം പ്രവർത്തകർക്കെതിരെ നടപടി

എറണാകുളം : നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്ചയുമായി ബന്ധപ്പെട്ട് എറണാകുളം സിപിഎമ്മിൽ നടപടി. എറണാകുളം ജില്ലയിലെ തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിൽ സിപിഎം വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചകൾ പരിശോധിക്കാൻ പാർട്ടി രണ്ടംഗ കമ്മീഷനെ വെച്ചിരുന്നു. ഇവരുടെ പരിശോധനാ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 12 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ വിശദീകരണം കിട്ടിയതിന് പിന്നാലെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്.

തോൽവി നേരിട്ട എല്ലാ മണ്ഡലങ്ങളിൽ നിന്നും പല സ്ഥാനങ്ങളിലും ഉണ്ടായിരുന്നവരെ അവരുടെ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയാണ് നടപടി സ്വീകരിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് സി. കെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. സിഎം സുന്ദരനെ ജില്ലാ കമ്മറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി. തൃപ്പൂണിത്തുറയിൽ എം സ്വരാജിന്റെ തോൽവിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. പെരുമ്പാവൂരിൽ ഘടകകക്ഷി സ്ഥാനാർത്ഥിയുടെ തോൽ‌വിയിൽ സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എംസി മോഹനനെ പാർട്ടി താക്കീത് ചെയ്തു. പിറവം മണ്ഡലത്തിൽ കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ സ്ഥാനത്തുഇന്നും ജില്ലാ കമ്മറ്റി ഒഴിവാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close