celebrityNEWSSocial MediaTrending

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം അക്കൗണ്ട്; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു; താരത്തി​ന്റെ പരാതിയിൽ 22കാരൻ അറസ്റ്റിൽ

കൊച്ചി: മലയാളത്തിലെ പ്രയ നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം അക്കൗണ്ട് നിർമ്മിക്കുകയും അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 22കാരൻ അറസ്റ്റിൽ. ഡൽഹിയിൽ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് എന്ന കോളേജ് വിദ്യാർഥിയാണ് അറസ്റ്റിലായത്.

നഗ്‌ന ചിത്രങ്ങളിൽ മലയാള സീരിയൽസിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്യുകയും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യലാണ് ഇയാളുടെ പ്രധാന പണി. പ്രവീണയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നടി പൊലീസിൽ പരാതിപ്പെട്ടത്. നാലുമാസം മുൻപാണ് താരം പരാതി നൽകിയത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷസംഘം രൂപീകരിച്ച് പരാതിയിൽ നടപടി സ്വീകരിച്ചത്.

സൈബർ സെല്ലും അന്വേഷണത്തിൽ പങ്കുചേർന്നതോടെയാണ് കൃത്യമായ തെളിവുകളോടെ പ്രതി പിടിയിലായത്. സിനിമ മേഖലയിലെ നിരവധി പേർ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ പലരും പ്രതികരിക്കാറില്ലെന്നതാണ് സത്യമെന്നാണ് സംഭവത്തിൽ മനോരമ ഓൺലൈനിന് പ്രവീണ നൽകിയ പ്രതികരണം.

പ്രവീണയുടെ വാക്കുകൾ ഇങ്ങനെ:

‘ഈ യുവാവ് എന്റെ പേരിൽ ഇൻസ്റ്റഗ്രമിൽ മുൻപ് അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. പിന്നീട് അതെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോൺ വിളിച്ചു. ഞാൻ സമൂഹമാധ്യമത്തിൽ സജീവമല്ലാത്തതിനാൽ ആ ആവശ്യം അത്ര കാര്യമായി എടുത്തില്ല. പക്ഷെ അയാൾ അശ്ലീല ചിത്രങ്ങളിൽ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കൾക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. സുഹൃത്തുക്കളാണ് എന്നോട് അതേ കുറിച്ച് അറിയിച്ചത്. ആദ്യം ഞാൻ അയാളെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പക്ഷെ അയാൾ വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിച്ചു. പിന്നാലെ കുടുംബത്തെയും അപമാനിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. അതിനാലാണ് ഞാൻ പരാതി നൽകിയത്’.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close