KERALANEWSTop News

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കോടതി

കൊച്ചി: വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ഇവരെ അറസ്റ്റു ചെയ്യുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്തത് വ്യക്തമായതോടെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പല തവണ മാറ്റിവച്ച ശേഷമാണ് ഹൈക്കോടതി ഇന്ന് ഇവരുടെ കേസിൽ വിധിപ്രസ്താവന നടത്തിയിരിക്കുന്നത്.

എന്നാൽ താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നുമാണ് ഇവർ വധിച്ചത്. തന്റെ സുഹൃത്തുക്കളാണ് തന്നെ വഞ്ചിച്ചത് എന്നും ഇവർ കോടതിയിൽ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് ചുമത്തുവാൻ തക്ക തെളിവുകളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ലെന്ന വധത്തെ അംഗീകരിക്കാതെയാണ് കോടതിയുടെ നടപടി. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇവർ ആലപ്പുഴ കോടതിയിൽ കീഴടങ്ങാൻ എത്തിയിരുന്നു. എന്നാൽ ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തിയതു വ്യക്തമായതിനെ തുടർന്ന് കോടതി വളപ്പിൽ നിന്നു പോലീസിന്റെ കണ്ണു വെട്ടിച്ചു മുങ്ങുകയായിരുന്നു.

ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർഥിയായി ഇവർ ജയിച്ചിരുന്നു. അതിനു പുറമേ അഭിഭാഷക വേഷത്തിൽ ലീഗൽ സർവീസ് അതോറിറ്റിയിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവർ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യത ഇല്ലാത്ത ഒരാൾ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയിൽ വരുമെന്ന വിലയിരുത്തലിലാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close