KERALANEWSTECH

വൈദ്യുതി വിച്ഛേദിക്കു; കെ.എസ്.ഇ.ബിയുടെ പേരിൽ വ്യാജ സന്ദേശം; അന്വേഷണം ആരംഭിച്ച് കേരള പോലീസ്

തിരുവനന്തപുരം: വ്യാജ സന്ദേശങ്ങളുടെ കാലമാണിത്. എന്തിനും ഏതിനും വ്യാജന്മാർ ഇറങ്ങുന്ന കാലം. ദിവസേന നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തകളിലുമുണ്ട് വ്യാജന്മാര്‍ ഏറെ. ഇപ്പോഴിതാ ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം ലഭിച്ചതായി പരാതി.

കെ.എസ്.ഇ.ബി പോലുള്ളവ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നത് എസ്.എം.എസ് വഴിയാണ്. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്ത്, വൈദ്യുതി ബന്ധം വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതെ തുടർന്നാണ് സൈബര്‍ സെല്ലില്‍ പരാതി എത്തിരിക്കുന്നത്.

കെ എസ് ഇ ബിയില്‍ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കള്‍ക്ക് സംശയത്തിനിട നല്‍കിയത്. ഇതേ വിഷയത്തിൽ പലരും കെ എസ് ഇ ബിയുടെ സേവനകേന്ദ്രത്തിൽ പരാതിപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്റെ സൈബര്‍ സെൽ കെ എസ് ഇ ബിയെ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്ബര്‍, കുടിശ്ശിക തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, OTP തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. മൊബൈല്‍ ഫോണ്‍, കമ്ബ്യൂട്ടര്‍ തുടങ്ങിയവയിലേക്ക് കടന്നു കയറുവാന്‍ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close