KERALANEWS

സീരിയൽ നിർമാണത്തിനെന്ന പേരിൽ വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് നിർമാണം; കൂത്താട്ടുകുളത്ത് നിന്ന് പിടികൂടിയത് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ

കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞി പൈങ്കുറ്റിയിൽ ലക്ഷങ്ങളുടെ കള്ളനോട്ടുകൾ പിടികൂടി. 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. പൈങ്കുറ്റിയിൽ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ട് നിർമിച്ച ഏഴു പേർ അറസ്റ്റിലായി.കസ്റ്റംസ്, ഇ ഡി, തീവ്രവാദവിരുദ്ധ സേന എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ പിടിച്ചെടുത്തത്. സീരിയൽ നിർമാണത്തിനെന്ന പേരിൽ വീട് വാടകയ്ക്ക് എടുത്താണ് കള്ളനോട്ട് നിർമാണ കേന്ദ്രമാക്കിയതെന്ന് പോലീസ് പറഞ്ഞു.

വണ്ടിപ്പെരിയാർ സ്വദേശികളായ ഇഞ്ചിക്കാട്ട് എസ്റ്റേറ്റിലെ സീറ്റീഫൻ (31), ഇഞ്ചക്കാട്ട് എസ്റ്റേറ്റ് പുതുവാൽ ആനന്ദ് (24), കോട്ടയം കിളിരൂർ ചെറുവള്ളിത്തറ ഫൈസൽ (34), തൃശൂർ പീച്ചി വാഴയത്ത് വീട്ടിൽ ജിബി (36), നെടുങ്കണ്ടം മൈനർ സിറ്റി കിഴക്കേതിൽ സുനിൽകുമാർ (40), പത്തനംതിട്ട പഴവങ്ങാടി കാവുങ്കൽ മധുസൂദനൻ (48), വണ്ടിപ്പെരിയാർ ധനുഷ് ഭവനിൽ തങ്കമുത്തു (60) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ എടിഎസും പോലീസും വിശദമായി ചോദ്യം ചെയ്യുകയാണ്. 15 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുള്ളതായി ഇവർ പോലീസിനോട് പറഞ്ഞു. അച്ചടിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.നോട്ടെണ്ണുന്ന മെഷീൻ, പ്രിന്റർ, നോട്ട് അടിക്കുന്ന പേപ്പർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഫോട്ടോ കോപ്പി എടുത്തശേഷം സ്‌ക്രീൻ പ്രിന്റ് ചെയ്താണ് നോട്ട് നിർമിച്ചിരുന്നത്. ആറു പേരടങ്ങുന്ന സംഘം ഒമ്ബത് മാസങ്ങൾക്ക് മുമ്ബാണ് വീട് വാടകയ്‌ക്കെടുത്തത്. നാലു പേരുടെ പേരിലാണ് വാടക കരാർ.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ എടിഎസിന് ലഭിച്ച്‌ രഹസ്യവിവരത്തെത്തുടർന്നാണ് പോലീസും തീവ്രവാദവിരുദ്ധ സേനയും ഇലഞ്ഞിയിലെ വീട്ടിൽ പരിശോധന നടത്തിയത്. സമീപത്ത് വീടുകൾ കുറവായതിനാൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് തുണയായി. പിറവത്തെ ഒരു വ്യാപാരസ്ഥാപനത്തിൽ അഞ്ഞൂറിന്റെ കള്ളനോട്ട് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close