KERALANEWS

‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിലെ മാതാപിതാക്കളായ അജിത്തിനും അനുപമ എസ്. ചന്ദ്രനുമെതിരെ സൈബര്‍ ആക്രമണം. കുഞ്ഞിന്റെ പിതാവ് അജിത്തിന് സര്‍ക്കാര്‍ ജോലി നൽകണം എന്നാവശ്യപ്പെടുന്ന വ്യാജ പോസ്റ്ററുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കുഞ്ഞിനു വേണ്ടിയുള്ള സമരത്തിനു പിന്തുണ നൽകിയ ബി.ആര്‍.പി.ഭാസ്കര്‍, സച്ചിദാനന്ദന്‍, കെ.അജിത, ഡോ. ജെ.ദേവിക എന്നിവരുടെ പേരിലാണ് വ്യാജ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.

എന്നാൽ തങ്ങളറിയാതെയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നതെന്ന് ഇവർ അറിയിച്ചു. സംഭവത്തിൽ അജിത്തും അനുപമയും പേരൂര്‍ക്കട പൊലീസിലും സൈബര്‍ സെല്ലിലും പരാതി നൽകി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close