KERALANEWS

കുടുംബത്തെ ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തി; വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കിയുള്ളവരുടെ നില അതീവ ഗുരുതരം

കോട്ടയം: ആസിഡ് കഴിച്ചതിനെ തുടന്ന് അവശനിലയിൽ കണ്ടെത്തിയ കുടുംബത്തിലെ ഒരാൾ മരിച്ചു. ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ ഒരു കുടുംബത്തിലെ 4 പേരെയാണ് കണ്ടെത്തിയത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരനും കുടുംബവുമാണ് ആസിഡ് കഴിച്ചിരിക്കുന്നത്. ഇതിൽ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്.

സുകുമാരനേയും ഭാര്യ സീനിയേയും കൂടാതെ മക്കളായ സൂര്യ (26), സുവർണ (23) എന്നിവരെയും ആസിഡ് കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു. കോട്ടയം മെഡിക്കൽ കോളേജിലാണ് കുടുംബത്തെ പ്രവേശിപ്പിച്ചത്. മൂവരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി 10.30ന് അയൽവാസികളാണ് ഇവരെ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്.

മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരൻ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close