INDIANEWS

കുടുംബവഴക്ക്; വീട്ടമ്മ രണ്ട് മക്കളെയും ചുട്ടുകൊന്ന് ജീവനൊടുക്കി


അഹമ്മദാബാദ്: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മ തീകൊളുത്തി മരിച്ചു. ഇവര്‍ തന്റെ രണ്ട് ആണ്‍മക്കളെയും തീകൊളുത്തി കൊന്ന ശേഷമാണ് ആത്മഹത്യ ചെയ്തത്.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ നക്രവാഡി ഗ്രാമത്തിലാണ് ഈ ദുരന്തമുണ്ടായത്. ഭര്‍തൃമാതാവുമായി ഭക്ഷണം ഉണ്ടാക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ദയ ദേദാനിയ (28) എന്ന യുവതിയാണ് ഈ അരും കൃത്യം ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഭര്‍ത്താവ് വിജയ് ജോലിക്ക് പോയ ശേഷവും ഇരുവരും തമ്മിലുള്ള വഴക്ക് തുടര്‍ന്നു.

ഇതോടെ ദയ കുട്ടികളെയും എടുത്ത് മുറിയില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഏഴും നമാലും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മുറിക്കുള്ളില്‍ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് അയല്‍ക്കാരുള്‍പ്പെടെ എത്തി മുറി തള്ളിത്തുറന്നു. എന്നാല്‍ അപ്പോഴേക്കും മൂവരും വെന്ത് മരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. മരിച്ച യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഭര്‍തൃകുടുംബത്തിനെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close